ബാരബങ്കി: സ്ത്രീസുരക്ഷയെക്കുറിച്ച് സ്‌കൂളില്‍ ക്ലാസെടുക്കാന്‍ വന്ന യു.പി പൊലീസിനെ ഉത്തരംമുട്ടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പൊലീസ് സുരക്ഷാവാരത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിനിടെയാണ് ഉന്നാവോ സംഭവം മുന്‍നിര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുനിബ കീദ്വായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് ഗൗതമിനോട് ചോദ്യമുയര്‍ത്തിയത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങള്‍ പറയുന്നു ഞങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും. നമുക്കറിയാം ഒരു പെണ്‍കുട്ടി ബി.ജെ.പി എം.എല്‍.എയാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ആ വാഹനാപകടം യാദൃശ്ചികമല്ല എന്നെല്ലാവര്‍ക്കും അറിയാം. ആ ട്രക്കിന്റെ നമ്പര്‍ കറുപ്പ് നിറം കൊണ്ട് മായ്ക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ പ്രതിഷേധിക്കാമായിരുന്നു, എന്നാല്‍ ഒരു അധികാരസ്ഥാനത്തിരിക്കുന്ന ആളാകുമ്പോഴോ?’- പെണ്‍കുട്ടി ചോദിച്ചു.