[]ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസിന് ഇന്ന് തുടക്കം. റോജര്‍ ഫെഡറര്‍, നൊവാക് ജോകോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരും നിലവിലെ ചാംപ്യന്‍മാരായ ആന്‍ഡി മുറെ, സെറീന വില്യംസ് എന്നിവരും ഏറ്റുമുട്ടും. []

ഇന്ത്യന്‍ താങ്ങളില്‍ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്, രോഹന്‍ ബൊപണ്ണ, മഹേഷ് ഭൂപതി എന്നിവര്‍ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം മത്സരിക്കുമ്പോള്‍ സോംദേവ് വര്‍മനാണ് സിംഗിള്‍സിലെ ഏക പ്രാതിനിധ്യം.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ദ്യോക്കോവിച്ച് യു.എസ് ഓപ്പണിലും അത് നിലനിര്‍ത്താനാവും ശ്രമിക്കുക. എന്നാല്‍ ദ്യോക്കോവിച്ചിനെ തോല്‍പിച്ച് കിരീടം ചൂടിയ മുറെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.

വനിതാ വിഭാഗത്തില്‍ മരിയ ഷറപോവ പരുക്കിനെ തുടര്‍ന്ന് പിന്മാറിയിട്ടുണ്ട്. അതേസമയം സെറീന വില്യംസിന് സാധ്യത ഏറെയാണ്. എങ്കില്‍ കൂടി കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് വിക്‌ടോറിയ അസരെങ്കയാണ് സെറീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

വനിതകളില്‍ ജിയെ ഷെങ്ങിനൊപ്പം സാനിയ മിര്‍സ മത്സരിക്കും. മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങളുണ്ട്.