വാഷിങ്ടണ്‍: അമേരിക്കന്‍ വിപണിയില്‍ എണ്ണവില കുതിച്ചതോടെ റഷ്യയിന്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കിടെ ആഗോളവിപണിയിലേക്ക് 300,000 ടണ്‍ ഡീസല്‍ വിതരണം ചെയ്യാന്‍ റഷ്യ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
കരാറിന്റെ ഭാഗമായി റഷ്യന്‍ ഡീസല്‍ ഇറക്കുമതിയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ ഏപ്രില്‍ ഏഴ് വരെ താത്ക്കാലികമായി പിന്‍വലിക്കാന്‍ അമേരിക്കന്‍ ട്രഷറി വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കന്‍ ബാങ്കുകളിലുള്ള റഷ്യന്‍ സ്വത്തുക്കള്‍ ഇപ്പോഴും മരവിപ്പിച്ച നിലയിലാണ്.
‘റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി വളരെ വിജയകരമായ ഒരു ചര്‍ച്ച ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ചര്‍ച്ചയില്‍, റഷ്യ ഉടന്‍തന്നെ 3,00,000 ടണ്ണിലധികം ഡീസല്‍ ഇന്ധനം അമേരിക്കന്‍ വിപണിയിലേക്കും ആഗോള വിപണിയിലേക്കും വിതരണം ചെയ്യുമെന്ന് ധാരണയായി. നവംബര്‍ മാസത്തില്‍ 5,00,000 ടണ്‍ കൂടി വിതരണം ചെയ്യും. അതിനുശേഷം ഉടന്‍തന്നെ 10,00,000 ടണ്‍ കൂടി എത്തിക്കും’, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിന്മേലുള്ള അമേരിക്കയുടെ പൂര്‍ണനിയന്ത്രണവും, റഷ്യന്‍ ഇന്ധനവുമായി ബന്ധപ്പെട്ട ഈ സുപ്രധാന പ്രഖ്യാപനവും കണക്കിലെടുക്കുമ്പോള്‍ അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറയാന്‍ പോവുകയാണെന്ന് ട്രംപ് കുറിപ്പില്‍ പറയുന്നു.
പുടിന് സമ്മാനം നല്‍കുന്നതുപോലെയാണ് ഇത് എന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. അവസാനിപ്പിക്കേണ്ട ഒരു യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള നിക്ഷേപം എന്നാണ് ട്രംപിന്റെ നടപടിയെ സെലന്‍സ്‌കി വിളിച്ചത്.
‘ജീവന്‍ സംരക്ഷിക്കുന്നതിനും ഉക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ നീതിയുക്തമായ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അമേരിക്ക് അതിനനുസരിച്ച് റഷ്യയുമായി ശക്തമായ സംഭാഷണം നടത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് യു.എസ് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു.
ontent Highlight: Trump announces deal for Russian diesel as Zelensky calls it a gift to Putin
