2026 ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയയും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ലങ്ക മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ലങ്ക ഒരു വിക്കറ്റിന് 61 റണ്‍സെടുത്തിട്ടുണ്ട്.
2026 ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയയും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ലങ്ക മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ലങ്ക ഒരു വിക്കറ്റിന് 61 റണ്‍സെടുത്തിട്ടുണ്ട്.
20 പന്തില്‍ 38 റണ്‍സെടുത്ത പാത്തും നിസങ്കയും 13 പന്തില്‍ 20 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസുമാണ് ക്രീസിലുള്ളത്. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത കുശാല്‍ പെരേരയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. മാര്‍ക്‌സ് സ്റ്റോയ്നിസിനാണ് വിക്കറ്റ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 181 റണ്‍സിന് പുറത്തായിരുന്നു. ഓസീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. താരം 29 പന്തില്‍ 56 റണ്‍സാണ് എടുത്തത്. മൂന്ന് സിക്‌സുകളും ഏഴ് ഫോറുകളുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.

ട്രാവിസ് ഹെഡ്. Photo: T20 World Cup/x.com
ഏറെ കാലത്തിന് ശേഷമാണ് ഹെഡ് ഓസീസിന്റെ കുപ്പായത്തില്‍ ഇറങ്ങി അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്നത്. അതോടെ ഒരു 50+ സ്‌കോറില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്സ് കളിച്ച ഓസീസ് ഓപ്പണര്‍ എന്ന സ്ട്രീക്ക് അവസാനിപ്പിക്കാന്‍ താരത്തിന് സാധിച്ചു. 13 ഇന്നിങ്സുകളാണ് താരം 50+ സ്‌കോറില്ലാതെ കളിച്ചത്. ഈ ലിസ്റ്റില്‍ ആദം ഗില്‍ ക്രിസ്റ്റിന് ഒപ്പമായിരുന്നു ഹെഡ്.
(ഇന്നിങ്സ് – താരം – കാലഘട്ടം എന്നീ ക്രമത്തില്‍)
13 – ട്രാവിസ് ഹെഡ് – 2024/26
13 – ആദം ഗില്‍ക്രിസ്റ്റ് – 2005/08
11 – ആരോണ്‍ ഫിഞ്ച് – 2018
11 – മാത്യു വെയ്ഡ് – 2021
11 – ആരോണ്‍ ഫിഞ്ച് – 2021/22
11 – മാറ്റ് ഷോര്‍ട്ട് – 2023/26
A captain’s knock from Mitchell Marsh 👏
His half-century is among our @marriottbonvoy Milestones of the #T20WorldCup 🌟 pic.twitter.com/soicX5WH9r
— T20 World Cup (@T20WorldCup) February 16, 2026
ഹെഡിന് പുറമെ, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി നേടി. താരം 27 പന്തില്‍ 54 റണ്‍സാണ് എടുത്തത്. ഒപ്പം ജോഷ് ഇംഗ്ലിഷ് 22 പന്തില്‍ 27 റണ്‍സും ഗ്ലെന്‍ മാക്‌സ് വെല്‍ 15 പന്തില്‍ 22 റണ്‍സും ചേര്‍ത്തു.
ശ്രീലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: Travis Head break the streak of most consecutive innings without a 50+ score for an Australian opener in T20Is with fifty against Sri Lanka in T20 World Cup 2026
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ