നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യു ലോഡ്ജില്‍ മരിച്ച നിലയില്‍
Kerala
നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യു ലോഡ്ജില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th May 2022, 12:27 pm

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുറ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്.

രാവിലെ പത്തരയോടെയാണ് ഷെറിനെ കൊച്ചി ചക്കരപ്പറമ്പിലെ ലോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.

പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.