മലയാള സിനിമ പ്രേക്ഷകര്‍ വളരെയെറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ്. ഫഹദ് ഫാസില്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ വരവ് അറിയിച്ച് മത്തായിച്ചന്‍ എന്ന ഗാനം റിലീസ് ചെയ്തു. ഫെബ്രുവരി 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാക്‌സണ്‍ വിജയനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സൗബിന്‍ ഷാഹിറും ബ്ലേസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനാഥ് ബാസിയും ജാക്‌സണ്‍ വിജയണും കൂടെ പാടിയിരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിനു പുറമെ നസ്രിയ നസീം, വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു.

മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. വലിയൊരു വിഷയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ട്രാന്‍സിലൂടെയെന്നും ഫഹദ് പറഞ്ഞു.