[share]

[]കൊച്ചി: ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ മാറാട് എരഞ്ഞിപ്പാലം കോടിതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ടി.പിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഏഴ് പേരടക്കം 12 പ്രതികളാണ് വിധി ചോദ്യം ചെയ്ത് ഹരജി നല്‍കിയിരിക്കുന്നത്.

കേസില്‍ സാക്ഷി മൊഴികള്‍ ദുര്‍ബലമാണെന്നും തങ്ങളെ വെറുതെ വിടണമെന്നും കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണത്തിലും വിചാരണ വേളയിലും പ്രോസിക്യൂഷന്‍ ആര്‍.എം.പി നേതാക്കളെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും സാക്ഷികളാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

തെളിവുകളും വസ്തുതകളും വേണ്ട രീതിയില്‍ പരിശോധിക്കാതെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചതെന്നും അന്വേഷണ സംഘം മുന്‍വിധികളോടെ കെട്ടിച്ചമച്ച കേസാണിതെന്നും അതിനാല്‍ ശിക്ഷ റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും ഗൂഡാലോചന കുറ്റത്തിന് ശിക്ഷിച്ച പാര്‍ട്ടി നേതാവായ കുഞ്ഞനന്തനെതിരെ തെളിവില്ലെന്നും ഹരജില്‍ പറയുന്നുണ്ട്.