സൗത്ത് ആഫ്രിക്ക എയും ബംഗ്ലാദേശ് എയും തമ്മിലുള്ള രണ്ടാം അണ്‍ ഔഫീഷ്യല്‍ ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 676 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക എ 512ന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. തുടര്‍ന്ന് ഫോളോ ഓണിന് ഇറങ്ങിയ പ്രോട്ടിയാസ് വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സിലെത്തിയപ്പോഴേക്കും മത്സരം അവസാനിക്കുകയായിരുന്നു.
Match Drawn. 🤝 Bangladesh A’s 2nd Unofficial Test against South Africa A ends in a draw after a memorable outing for Tawhid Hridoy. 🇧🇩🏏#Bangladesh #BangladeshA #Cricket pic.twitter.com/jLkCk9aZ49
— Bangladesh Cricket (@BCBtigers) September 2, 2026
മത്സരത്തില്‍ ബംഗ്ലാദേശിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ തൗഹിദ് ഹൃദോയിയാണ്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്.
മൂന്നാമനായി ഇറങ്ങിയ ഹൃദോയ് 481 പന്തുകളില്‍ നിന്ന് 10 സിക്‌സും 27 ഫോറും ഉള്‍പ്പെടെയാണ് 350* റണ്‍സ് നേടിയത്. ഫസ്റ്റ് ക്ലാസില്‍ ബംഗ്ലാദേശിന് വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടനുന്ന മൂന്നാമത്തെ താരമാണ് ഹൃദോയ്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഹൃദോയ് സ്വന്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിന് വേണ്ടി ഫസ്റ്റ് ക്ലാസ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് ഹൃദോയ്.
A record-breaking knock from Tawhid Hridoy! 🇧🇩🔥
Unbeaten 350 off 481 balls, the highest first-class score by a Bangladeshi batter. 🏏
South Africa A 🆚 Bangladesh A | 2nd Unofficial Test#Bangladesh #BangladeshA #Cricket pic.twitter.com/WNxZe0LU7J
— Bangladesh Cricket (@BCBtigers) September 2, 2026
ബംഗ്ലാദേശിന് വേണ്ടി ഫസ്റ്റ് ക്ലാസ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരങ്ങള്‍
തൗഹിദ് ഹൃദോയ് – 350*
തമീം ഇഖ്ബാല്‍ – 334*
റകിബുള്‍ ഹസന്‍ – 313*
History made by Tawhid Hridoy! 💯 💯 💯🔥
Hridoy becomes the third Bangladeshi to score a triple century in first-class cricket, etching his name into the record books with a sensational innings. 🇧🇩
South Africa A 🆚 Bangladesh A | 2nd Unofficial Test#Bangladesh #BangladeshA… pic.twitter.com/bqslDaP7iA
— Bangladesh Cricket (@BCBtigers) September 2, 2026
അതേസമയം മത്സരത്തില്‍ ഹൃദോയിക്ക് പുറമെ 94 റണ്‍സ് നേടിയ ജാക്കര്‍ അലിയും 87 റണ്‍സ് നേടിയ മുഹമ്മദ് സൈഫുദ്ദീനും തിളങ്ങി. പ്രോട്ടിയാസ് നിരയില്‍ നാല് വിക്കറ്റ് നേടിയ കൈല്‍ സൈമണ്‍സാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്.
സൗത്ത് ആഫ്രിക്കയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ സെനിതെമ്പ ക്വഷ്‌ലി 128 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഓപ്പണര്‍ ലെസാഗോ സെനോക്വേന്‍ 111 റണ്‍സും നേടി. ഗവന്‍ കപ്ലന്‍ 97 റണ്‍സും സ്വന്തമാക്കിയിരുന്നു.
