അയര്‍ലാന്‍ഡ് വുമണ്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് വുമണ്‍ നേടിയത്. ഗ്രേസ് റോഡില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 283 റണ്‍സ് നേടിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയകരമായ ചെയ്‌സിങ്ങാണിത്. ഓസ്‌ട്രേിലയക്കെതിരായ റെക്കോഡാണ് ഇംഗ്ലണ്ട് വനിതകള്‍ തരുത്തിയത്.
A record breaking night in Leicester 👊 pic.twitter.com/Fg0x3fS6Gb
— England Cricket (@englandcricket) September 1, 2026
വനിതാ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ റണ്‍സ് ചെയ്‌സിങ്
(ടാര്‍ഗറ്റ്, ടോട്ടല്‍, എതിരാളി, വേദി, വര്‍ഷം)
282 – 283/4 – അയര്‍ലാന്‍ഡ് – ലെസ്റ്റര്‍ – 2026*
264 – 267/8 – ഓസ്‌ട്രേലിയ – ബ്രിസ്റ്റോള്‍ – 2023
245 – 245/7 – ന്യൂസിലാന്‍ഡ് – ഡെര്‍ബി – 2021
243 – 243/1 – ന്യൂസിലാന്‍ഡ് – ലിങ്കണ്‍ – 2008
242 – 242/4 – ന്യൂസിലാന്‍ഡ് – ലിങ്കണ്‍ – 2008
മത്സരത്തില്‍ ഇംഗ്ലണ്ടിന് മിന്നും വിജയം നേടിക്കൊടുത്തത് സൂപ്പര്‍ ബാറ്ററും ഓപ്പണറുമായ മായ ബൗച്ചിയറാണ്. സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 95 പന്തില്‍ 11 ഫോറുള്‍പ്പെടെയാണ് താരം സെഞ്ച്വറിയടിച്ചത്. ഏകദിന ചരിത്രത്തില്‍ തന്റെ രണ്ടാം സെഞ്ച്വറിയാണ് ബൗച്ചിയര്‍ നേടുന്നത്.
The very best of Maia Bouchier’s third century in an England shirt ✨ pic.twitter.com/24STeQ0zVU
— England Cricket (@englandcricket) September 1, 2026
മായയ്ക്ക് പുറമെ ഓപ്പണര്‍ സോഫിയ ഡഗ്ലി 61 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്. 13 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ആലീസ് കാപ്‌സി 41 റണ്‍സും നേടിയിരുന്നു.
അതേസമയം അയര്‍ലാന്‍ഡിന് വേണ്ടി 89 പന്തില്‍ 69 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗാബി ലെവിസ് മികച്ച പ്രകടനം പുറത്തെടുത്തു. ആമി ഹണ്ടര്‍ 62 റണ്‍സും റെബേക്ക സ്റ്റോക്കല്‍ പുറത്താകാതെ 54 റണ്‍സും നേടി ന്യൂസിലാന്‍ഡിനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചു.
Content Highlight: England Womens In Wonderful Record Achievement In ODI Cricket
