തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നു രാത്രി എട്ടുമണിവരെ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ ജില്ലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ഉപകരണങ്ങളെല്ലാം ഓഫ് ചെയ്യണം. മരങ്ങളുടെ അടിയിലും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ALSO READ:  ‘ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ആളാണ് ജിന്ന’; അലിഗഢില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോരഖ്പൂര്‍ എം.പി

മേയ് അഞ്ചിനു രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുണ്ടാകും.

വെള്ളിയാഴ്ച രാത്രി ഒന്‍പതു വരെയുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചേര്‍ത്തല, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലും ശക്തമായ ഇടിമിന്നല്‍ പ്രതീക്ഷിക്കാമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതിനിടെ മലപ്പുറത്ത് കാളികാവ് മൂച്ചിക്കലില്‍ ഫര്‍ണിച്ചര്‍ കട മിന്നലില്‍ കത്തിനശിച്ചു.

ചിത്രം കടപ്പാട്- മനോരമ ഓണ്‍ലൈന്‍

WATCH THIS VIDEO: