ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ആതിഥേയര്‍ അപരാജിത ചെറുത്തുനില്‍പ്പ് നടത്തിയതോടെയാണ് ഇന്ത്യ വിജയമുറപ്പിച്ച മത്സരം സമനിലയിലേക്ക് കൂപ്പുകുത്തിയത്.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
Sonal Dinusha shines as Sri Lanka stand firm to earn an epic draw against India 💪#WTC27 | 📝: https://t.co/8NP3Qr1pnQ pic.twitter.com/mP4oRs6fIK
— ICC (@ICC) August 27, 2026
ആറാം നമ്പറില്‍ ഇറങ്ങിയ സോനല്‍ ദിനുഷയുടെ അപരാജിത സെഞ്ച്വറിയാണ് ശ്രീലങ്കയെ തോല്‍വിയില്‍ നിന്നും കരകയറ്റിയത്. 264 പന്ത് നേരിട്ട് പുറത്താകാതെ 133 റണ്‍സാണ് ദിനുഷ നേടിയത്. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
A remarkable run continues 👏
Sonal Dinusha brings up his third Test century in four innings 💯#WTC27 | 📝: https://t.co/8NP3Qr1pnQ pic.twitter.com/AnEzEPxQGp
— ICC (@ICC) August 27, 2026
വാലറ്റത്ത് നിന്ന് പൊരുതിയ ലാഹിരു കുമാരയുടെ പ്രകടനവും ലങ്കയെ തോല്‍വിയില്‍ നിന്നും കരകരയറ്റുന്നതില്‍ നിര്‍ണായകമായി. 12 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ലാഹിരു നേരിട്ട 90 പന്തുകളും മത്സരത്തിന്റെ ഫലം മറ്റൊന്നാക്കുന്നതില്‍ പങ്കുവഹിച്ചു.
ഈ മത്സരം സമനിലയായെങ്കിലും രണ്ട് മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി.
A victory in the first Test at Galle and a closely contested second Test ending in a draw at Colombo.
India win the Series 1–0. #SLvIND pic.twitter.com/SjCwxmZtIS
— BCCI (@BCCI) August 27, 2026
പരമ്പര വിജയത്തിലും ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു രണ്ടാം ടെസ്റ്റിലെ സമനില. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ശ്രീലങ്കയെ ഫോളോ ഓണിനയച്ച ശേഷം ഇന്ത്യ മത്സരം വിജയിക്കാതെ പോകുന്നത്. ഇതിന് മുമ്പ് എട്ട് തവണ ശ്രീലങ്കയെ ഫോളോ ഓണിനയച്ചപ്പോഴും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിനയച്ച മത്സരങ്ങള്‍
(വര്‍ഷം – വേദി – റിസള്‍ട്ട് – ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)
1987 – കട്ടക്ക് – ജയം – കപില്‍ ദേവ്
1990 – ചണ്ഡിഗഢ് – ജയം – മുഹമ്മദ് അസറുദ്ദീന്‍
1994 – ലഖ്‌നൗ – ജയം – മുഹമ്മദ് അസറുദ്ദീന്‍
1994 – ബെംഗളൂരു – ജയം – മുഹമ്മദ് അസറുദ്ദീന്‍
2009 – കാണ്‍പൂര്‍ – ജയം – എം.എസ്. ധോണി
2017 – കൊളംബോ – ജയം – വിരാട് കോഹ്‌ലി
2017 – പല്ലേക്കലെ – ജയം – വിരാട് കോഹ്‌ലി
2022 – മൊഹാലി – ജയം – രോഹിത് ശര്‍മ
2026 – കൊളംബോ – സമനില – ശുഭ്മന്‍ ഗില്‍*
അതേസമയം, ഈ പരമ്പരയ്ക്ക് ശേഷം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് പരാജയവും രണ്ട് സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്.
Sri Lanka’s fight ensures that they hold onto their place in the #WTC27 standings 👊
More ➡️ https://t.co/Ag5irO9kgu pic.twitter.com/vPpFPQi4Xf
— ICC (@ICC) August 27, 2026
ഈ വര്‍ഷം രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. വെല്ലിങ്ടണും ക്രൈസ്റ്റ് ചര്‍ച്ചുമാണ് വേദി.
Content Highlight: This is the first time India has failed to win a match after enforcing the follow-on against Sri Lanka.
