തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവര്‍ എന്ന സ്ഥാനമായിരുന്നു ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്ക് ഉണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ ആര്‍. ബാലകൃഷ്ണപ്പിള്ള എഴുന്നേറ്റ് നിന്നാല്‍ എല്ലാവരും സാകൂതം അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണപ്പിള്ള കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചര്‍ച്ചാവിഷയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ശരി എന്നു തോന്നുന്ന കാര്യത്തില്‍ കണ്ണുപൂട്ടി നിലപാടെടുക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപ്പിള്ളയെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തില്‍ നിരവധി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുഅദ്ദേഹം. ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Thiruvanchoor Radhakrishnan remembers R Balakrishnapillai