ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. നീലച്ചിത്രമെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിക്കുന്നു
[]കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ##ജോസ് തെറ്റയില്‍ എം.എല്‍.എ ഹൈക്കോടതിയില്‍.[]
കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരേയും പീഡിപ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
ജോസ് തെറ്റയിലിനെതിരേ ബലാത്സംഗ കുറ്റത്തിനാണ് ആലുവ പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നാണ് തെറ്റയില്‍ ഹരജിയില്‍ പറയുന്നത്. എഫ്.ഐ.ആര്‍ റദ്ദാക്കിയാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് തന്നെ നിരന്തരം പീഡിപ്പിക്കുസകയാണ്. കേസെടുത്തത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് വ്യക്തമാണ്. ഇതു കോടതി പരിശോധിക്കണം.
ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. നീലച്ചിത്രമെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിക്കുന്നു.
തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനായി കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്നാണ് തെറ്റയിലിന്റെ ആരോപണം. എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് ഇതിനു തെളിവാണ്.
തെറ്റയിലിനും മകനുമെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് തെറ്റയിലിന്റെ നീക്കം.
ഹരജിയില്‍ ഹൈക്കോടതി വിധി അനുസരിച്ചായിരിക്കും തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നത്. കോടതി തീരുമാനം എതിരായാല്‍ ഉടനെ രാജിവയ്ക്കാനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദളും നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണറിയുന്നത്.
