[]എറണാകുളം: ബലാത്സംഗക്കേസില്‍ അനുകൂല വിധി നേടിയെടുക്കാനായി ജോസ് തെറ്റയില്‍ എം.എല്‍.എ കോടതിയെ സ്വാധീനിച്ചെന്ന് പരാതിക്കാരിയായ യുവതി. []
മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയിലാണ് തന്നെ കണ്ടതെന്നാണ് തെറ്റയില്‍ ആദ്യം പറഞ്ഞത്. എല്ലാ വോട്ടര്‍മാരുടെയും അടുത്ത് തെറ്റയില്‍ ഇത്തരത്തിലാണോ പെരുമാറുന്നതെന്ന് യുവതി ചോദിച്ചു.
എന്റെ മനസാക്ഷിയുടെ കോടതിയില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എനിക്ക് നീതി കിട്ടണം. കേസില്‍ സുപ്രീം കോടതിയെ സമീപിക്കും. കോടതി ആദ്യമേ ഞാന്‍ മലാഖയല്ലെന്ന് പ്രതികരിച്ചിട്ടുണ്ടായിരുന്നു. അപ്പോഴേ അറിയാമായിരുന്നു കേസില്‍ എനിക്ക് അനുകൂല വിധി വരില്ലെന്ന്.
അതുകൊണ്ട് തന്നെ സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തെറ്റ് ചെയ്തത് ഞാനല്ല. ആദര്‍ശിനെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തെറ്റയില്‍ എന്നെ ചതിക്കുകയായിരുന്നു.
എന്റെ പരാതിയില്‍ പല പോരായ്മകളും വന്നിട്ടുണ്ട്. പരാതി സ്വന്തമായി എഴുതി സമര്‍പ്പിക്കുകായിരുന്നു. അതുകൊണ്ടെല്ലാമായിരിക്കാം കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ സാധിക്കാതിരുന്നത്.
തെറ്റയിലിന്റെ ഭാഗത്ത് നിന്നും ഭീഷണി ഇല്ല. അദ്ദേഹം ചെയ്ത പ്രവര്‍ത്തി അദ്ദേഹത്തിന്റെ മനസാക്ഷിയോട് ചോദിച്ചാല്‍ മനസിലാകും. ഭരണപക്ഷമോ പ്രതിപക്ഷമോ എന്നെ കേസില്‍ സഹായിച്ചിട്ടില്ല.
തെറ്റയില്‍ രാഷ്ട്രീക്കാരനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് കോടതിയേയും വക്കീലിനേയും സ്വാധീനിക്കാന്‍ കഴിഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കാണിച്ച കഴിഞ്ഞ 8 ാം തിയ്യതി ഞാന്‍ അപേക്ഷ സമര്‍പ്പിച്ചതാണ്.
9ാം തിയ്യതി ഉച്ചയ്ക്ക് 3 മണിക്ക് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് അത് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. അതില്‍ നിന്ന് തന്നെ തെറ്റയിലിന്റെ സ്വാധീനം വ്യക്തമാകും.
കേസില്‍ എനിക്ക് നീതി ലഭിച്ചേ തീരൂ. അതുകൊണ്ട് തന്നെ സുപ്രീം കോടതിയില്‍ പോകാനാണ് തീരുമാനം. തെറ്റയിലും വേണമെങ്കില്‍ സുപ്രീം കോടതിയ സമീപിച്ചു കൊള്ളട്ടെയെന്നും യുവതി പറയുന്നു
