ഭരതനാട്യം നല്ല ചിത്രമായിരുന്നു, പക്ഷേ റിലീസ് ചെയ്തതില്‍ സംഭവിച്ച പോരായ്മയാണ്: സുരേഷ് ഷേണായ്
Malayalam Cinema
ഭരതനാട്യം നല്ല ചിത്രമായിരുന്നു, പക്ഷേ റിലീസ് ചെയ്തതില്‍ സംഭവിച്ച പോരായ്മയാണ്: സുരേഷ് ഷേണായ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 7th August 2026, 10:15 am

ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങി പരാജയമായി മാറിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായിട്ടായിരുന്നു ചിത്രം ഒരുക്കിയത്. ആദ്യഭാഗത്തില്‍ ദയനീയമായി പരാജയമേറ്റ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കിയപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്പത് കോടിയിലധികം നേടിയായിരുന്നു മോഹിനിയാട്ടം തിയേറ്റര്‍ വിട്ടത്.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: District

സൈജു കുറുപ്പ്, ജഗദീഷ്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒട്ടനവധി പേര്‍ അണിനിരന്ന ചിത്രത്തിന് ഒ.ടി.ടി സ്ട്രീമിങ്ങിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേരളത്തില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിനൊപ്പം റിലീസ് ചെയ്തതിനാല്‍ ചിത്രത്തിന് അര്‍ഹിച്ച കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ക്രൈം-കോമഡി ആക്ഷന്‍ ഴോണറിലൊരുക്കിയ ചിത്രത്തിലെ ബേബി ജീനിന്റെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന വിധത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാഗമൊരുക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.

ആദ്യഭാഗമായ ഭരതനാട്യത്തിനേറ്റ പരാജയത്തെ കുറിച്ചും വാഴ 2വിനൊപ്പം മോഹനിയാട്ടം റിലീസ് ചെയ്തിട്ടും വിജയമായതിനെ കുറിച്ചും തിയേറ്റര്‍ ഉടമയായ സുരേഷ് ഷേണായ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്, ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഷേണായ്. Photo: Screen Grab/ Cue Studio/ Youtube.com

ഭരതനാട്യം നല്ലൊരു സിനിമയായിരുന്നുവെന്നും എന്നാല്‍ മറ്റ് വലിയ രണ്ട് ചിത്രങ്ങളുടെ ഇടയില്‍ റിലീസ് ചെയ്തത് കൊണ്ട് അതിന് നല്ല റിലീസ് ലഭിച്ചില്ലെന്നും സുരേഷ് പറയുന്നു. അത് എന്‍ഡ് ചെയ്തിരുന്നത് സ്വീക്വല്‍ പ്രതീക്ഷിക്കാവുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ വാഴയുടെ കൂടെ റിലീസ് ചെയ്തിട്ടും മേഹിനിയാട്ടം ഹിറ്റായത് ആ കണ്ടന്റിനെ സ്‌ട്രെങ്ത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Theatre Owner Suresh shenai talks about the movies Bharathanatyam and Mohiniyattam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.