ഓഖി ദുരന്തം കഴിഞ്ഞിട്ടും ഇന്നും കടലില്‍പോകാന്‍ കഴിയാത്തവാരാണ് പൂന്തുറയിലും അടിമലത്തുറയിലും ഉള്ള മത്സ്യത്തൊഴിലാളികള്‍. ഓഖിക്ക് സാക്ഷികളായ ഈ മത്സ്യത്തൊഴിലാളികള്‍ ഏകസ്വരത്തില്‍ പറയുന്നു ഞങ്ങള്‍ക്ക് കടലില്‍ പോകാന്‍ പേടിയാണ് എന്ന്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇടക്കിടെ കടലില്‍ പോകരുതെന്ന് പറഞ്ഞിട്ടുള്ള മുന്നറിയിപ്പ്. സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.