ന്യൂദല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ഛത്രോണ്‍ കി ഗുഞ്ച്’ പരിപാടിയെയും ജെന്‍ സിയേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റായ പ്രചാരണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ തലമുറയുടെ ചിന്താഗതികളും രാഷ്ട്രീയത്തോടുള്ള സമീപനവും പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമാണെന്ന നീരീക്ഷണമാണ് ഞാന്‍ പങ്കുവെച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ യുവാക്കളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഈ മാറ്റങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇത് രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനമായി ചിത്രീകരിച്ചത് ഖേദകരമാണ്,’ ശശി തരൂര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ഉയര്‍ത്തിയവയാണ്. ഛാത്രോം കിം ഗുഞ്ച് പരിപാടി അതിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ജന്തര്‍മന്തര്‍ പ്രക്ഷോഭം സൃഷ്ടിച്ചത് പോലുള്ള പ്രതികരണമുണ്ടായില്ല. ജെന്‍ സിയുടെ വികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
തരൂരിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlight: The claim that Rahul Gandhi is unable to attract the youth is a media interpretation: Shashi Tharoor.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.