ഫേസ്ബുക്ക് ലൈവില്‍ മകളെ കൊന്നശേഷം 21 കാരനായ പിതാവ് ആത്മഹത്യ ചെയ്തു
World
ഫേസ്ബുക്ക് ലൈവില്‍ മകളെ കൊന്നശേഷം 21 കാരനായ പിതാവ് ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2017, 7:56 am

ഫുക്കേത്: മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുന്നത് 21കാരനായ പിതാവ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. തായ്‌ലന്‍ഡുകാരനായ വുട്ടിസാന്‍ വോങ്തലായാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നത് ലൈവ് സ്ട്രീമിങ്ങിലൂടെ പുറത്ത് വിട്ടത്.


Also read ആര്‍.എസ്.എസ് കൊലപാതക പരിശീലനം നടത്തുന്നു; കൊലപാതക ആസൂത്രണങ്ങളില്‍ കുട്ടികളും പങ്കാളികളാകുന്നു: മുഖ്യമന്ത്രി 


കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകത്തെ നടുക്കി സംഭവം വുട്ടിസാന്‍ പുറത്ത് വിടുന്നത്. ഭാര്യയുമായി വഴക്കിട്ട് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു യുവാവ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നത്. മകളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഫേസ്ബുക്കില്‍ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ കാണിച്ചിട്ടില്ലെന്നും തായ്‌ലന്‍ഡ് വെബ്‌സൈറ്റായ “ദ നേഷന്‍” പറയുന്നു.

ഇവരുടെ ഒരു ബന്ധുവാണ് ആത്മഹത്യ ദൃശ്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. പൊലീസെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് തായ്‌ലന്‍ഡ് പൊലീസ് സംഭവം ഫേസ്ബുക്കിനെ അറിയിക്കുന്നത്. സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ഫേസ്ബുക്ക് പറഞ്ഞു. വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.

വിഡിയോ നീക്കം ചെയ്യപ്പെടുമ്പോഴേക്കും 2500ഓളം പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു. ഫേസ്ബുക്ക് വീഡിയോ പിന്‍വലിച്ചെങ്കിലും ഇത് യൂട്യൂബില്‍ പിന്നെയും ലഭ്യമായിരുന്നു. പിന്നീട് ബി.ബി.സി യൂട്യൂബിനെ ഇതറിയിച്ചതിനെത്തുടര്‍ന്ന് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയുമായിരുന്നു.