ഹൈദരാബാദ്: ഭൂമി തര്‍ക്കത്തിനിടെ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ തെലങ്കാന രാഷ്ട്രസമിതി നേതാവ് ഇമ്മാഡി ഗോപി അറസ്റ്റില്‍. ഇയാള്‍ സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

സ്ത്രീയുടെ കുടുംബവുമായി നേരത്തെ ഗോപി തര്‍ക്കത്തിലായിരുന്നു. പത്ത് മാസങ്ങള്‍ക്കുമുന്‍പ് ഗോപിയുടെ പക്കല്‍ നിന്ന് കുടുംബം കുറച്ച് ഭൂമി വാങ്ങിയിരുന്നു.

ഗോപിയുടെ കൈവശമുണ്ടായിരുന്ന 1125 സ്‌ക്വയര്‍ യാര്‍ഡ് ഭൂമിയും 33.72 ലക്ഷം രൂപ വിലയുള്ള ഗസ്റ്റ് ഹൗസും സ്ത്രീയുടെ കുടുബത്തിന് വിറ്റിരുന്നു. എന്നാല്‍ ഇതിനുശേഷം ഇയാള്‍ വില്‍പ്പനയുമായി മുന്നോട്ടുപോകാനും രജിസ്‌ട്രേഷന്‍ നടപടികളോട് സഹകരിക്കാനും തയ്യാറായില്ല. മാത്രമല്ല വിപണിവില ഉയര്‍ന്ന സാഹചര്യത്തില്‍ 60 ലക്ഷം രൂപ അധികം ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ റോഡിലെ ഗട്ടറില്‍ വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

ഈ സാഹചര്യത്തിലാണ് രാജവ്വ എന്ന സ്ത്രീ ഗോപിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവം ഒത്തുതീര്‍പ്പിനായി ഇന്ദല്‍വാലി പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു.

വീഡിയോ കടപ്പാട്- ടൈംസ് നൗ

ഇന്നലെ രാജവ്വയും കുടുംബവും ഗോപിയുടെ വീട്ടിലെത്തി ഭൂമി ഉടന്‍ കൈമാറണമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ രാജവ്വയെ ചവിട്ടിയത്.

ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്ദല്‍വാലി പൊലീസ് അറിയിച്ചു.

WATCH THIS VIDEO: 

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.