ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യയ്ക്കായി റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്.

ഇതോടെ ഇന്ത്യയ്ക്ക് ഏഴ് സ്വര്‍ണ്ണമായി.

20.75 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് റെക്കോഡ് നേടിയത്. ഓം പ്രകാശ് കരാനയുടെ പേരിലുള്ള ദേശീയ റെക്കോര്‍ഡും (20.69 മീറ്റര്‍) ഇതോടെ പഴങ്കഥയായി.

ALSO READ: ‘റിപ്പബ്ലിക്കിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ കോമാളികള്‍’; അര്‍ണബിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി

ഇരുപത്തിമൂന്നുകാരനായ തേജീന്ദര്‍പാല്‍ സിങ് കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

നേരത്തെ, വനിതകളുടെ സ്‌ക്വാഷ് സിംഗിള്‍സില്‍ ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും
വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ സ്‌ക്വാഷ് സിംഗിള്‍സില്‍ സൗരവ് ഘോഷാലിനും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

WATCH THIS VIDEO: