ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിയുടെ പ്രതിഷേധം
national news
ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിയുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 11:16 am

 

ന്യൂദല്‍ഹി: അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിയുടെ പ്രതിഷേധം. ടി.ഡി.പി എം.പിയായ നരമല്ലി ശിവപ്രസാദാണ് ഹിറ്റ്‌ലറുടെ വേഷത്തിലെത്തി പ്രതിഷേധിച്ചത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റില്‍ എം.എല്‍.എയുടെ പ്രതിഷേധം.

Also Read:ഇടുക്കിയില്‍ 12മണിയോടെ ട്രയല്‍ റണ്‍; ജലനിരപ്പ് 2398.80 അടി

നേരത്തെ ആഗസ്റ്റ് ആറിന് ശ്രീരാമന്റെ വേഷത്തിലെത്തിയും നരമല്ലി ശിവപ്രസാദ് പ്രതിഷേധിച്ചിരുന്നു. ആഗസ്റ്റ് രണ്ടിന് മാന്ത്രികന്റെ വേഷത്തിലെത്തിയായിരുന്നു പ്രതിഷേധം.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന വിഷയം ലോക്‌സഭയില്‍ ടി.ഡി.പി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു വഴിവെച്ചിരുന്നു. ഈ സമയത്ത് സഭയില്‍ ടി.ഡി.പി നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.