നിപ പടര്‍ത്തിയ ആശങ്കകള്‍ക്ക് ഒടുവില്‍ പുതിയ രോഗ ഭീഷണിയുമായി ഷിഗെല്ലാ രോഗം സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. കോഴിക്കോട്ട് രോഗം ബാധിച്ച് രണ്ട് വയസ്സുകാരന്‍ മരണപ്പെട്ടത് രോഗത്തിന്റെ ഭീതി വര്‍ധിപ്പിക്കുകയാണ്.

ഇതേതേതുടര്‍ന്ന് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യ അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. മലം കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്.

ഇപ്പോള്‍ രോഗബാധ കണ്ടെത്തിയ പ്രദേശത്തെ ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.


ALSO READ: എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം…


മഴ ശക്തമായതും മലിനജലം ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.

ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണം. ആമാശയത്തിലും കുടലിനേയും ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്.

ബാക്ടീരിയ ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യും. രണ്ട് വയസ്സു മുതല്‍ നാലു വയസ്സുവരെയുള്ളവര്‍ക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍.

രക്തം കലര്‍ന്ന് രീതിയിലുള്ള മലം പോകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.


ALSO READ: ചെറുപയര്‍ സ്ഥിരം ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുള്ള പ്രധാന ഗുണങ്ങള്‍


വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് രോഗത്തെ പ്രതിരോധിക്കാന്‍ പറ്റിയ ഏറ്റവും പ്രധാന മാര്‍ഗ്ഗം. കുട്ടികള്‍ക്കാണ് രോഗം ബാധിക്കാനുള്ള സാധ്യതയെന്നതിനാല്‍ അവരുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകഴുകേണ്ടതാണ്. മാത്രമല്ല കുട്ടികളുടെ ഡയപ്പര്‍ കൃത്യമായി മാറ്റുകയും അത് കഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.