ഖലീഫയ്ക്ക് പ്രതീക്ഷ കുറവാണ്: സുരേഷ് ഷേണായി
സിനിമയിലെ ജയപരാജയങ്ങളും താരങ്ങളുടെ ബോക്സ് ഓഫീസ് മൂല്യവും വരാനിരിക്കുന്ന ചിത്രങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഷേണായിസ് തിയേറ്റർ ഉടമ സുരേഷ് ഷേണായി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ കാര്യം പങ്കുവെച്ചത്.
നടൻ പൃഥ്വിരാജിന്റെ അടുത്തിടെ റിലീസ് ചെയ്ത ഐ, നോബഡി എന്ന ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, സ്റ്റാർ പവർ എന്ന ഘടകം മാറ്റിവെച്ചാൽ മുമ്പ് ചെയ്ത സിനിമകളുടെ ജയപരാജയങ്ങൾ ഒരു നടന്റെ വരാനിരിക്കുന്ന സിനിമകളെ ബാധിക്കുമോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുരേഷ് ഷേണായ്.

സുരേഷ് ഷേണായി. Photo. Screen grab/ Youtube
‘തീർച്ചയായും, അതിനെ നമുക്ക് പോസിറ്റീവ് ആയും നെഗറ്റീവ് ആയും കാണാം. ഉദാഹരണത്തിന് നടൻ പൃഥ്വിരാജിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. അതുകൊണ്ട് ഇനി വരാനിരിക്കുന്ന പുതിയ ചിത്രമായ ഖലീഫയ്ക്കുള്ള പ്രതീക്ഷകൾ കുറവാണ്. പക്ഷെ അത് നല്ലൊരു കാര്യവുമാണ്, കാരണം വലിയ രീതിയിലുള്ള ഹൈപ്പും പ്രതീക്ഷകളും വെച്ചുപുലർത്താതിരുന്നാൽ ഒരു ചിത്രം ഹിറ്റാകാനുള്ള സാധ്യത കൂടുതലാണ്.
ഒരു സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുത്ത് കഴിഞ്ഞ് അതിൽ എന്തെങ്കിലും ചെറിയ പോരായ്മയുണ്ടെങ്കിൽ പടം പെട്ടെന്ന് പരാജയപ്പെടും. ഉദാഹരണത്തിന് ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ഇറങ്ങിയ സമയത്ത് ഭയങ്കര ഹൈപ്പ് ആയിരുന്നു. പക്ഷെ ആ സമയത്ത് സർപ്രൈസായി ഇറങ്ങിയ ആർ.ഡി.എക്‌സ് ആയിരുന്നു ആ വർഷത്തെ ഓണം ഹിറ്റായത്,’ ഷേണായ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ വന്ന മറ്റൊരു ചിത്രമായിരുന്നു വിസ്മയ മോഹൻലാലിന്റെ തുടക്കം. ആ സിനിമ കാണാൻ കൂടുതലും കുടുംബപ്രേക്ഷകരാണ് എത്തിയത്. ആ സിനിമയുടെ കളക്ഷനെയും പ്രതീക്ഷകളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘തുടക്കം ഒരു സ്റ്റാർ ഡെബ്യൂ’ ചിത്രം ആയിരുന്നു. മോഹൻലാലിന്റെ മകളാണ്, കുറച്ച് ആങ്സൈറ്റി ഉള്ള സമയം ആയിരുന്നു . എങ്കിലും ജൂഡ് ആന്റണിയുടെ ക്രാഫ്റ്റ് ഒക്കെ വെച്ച് കളക്ഷൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ് സീനിലെ ആ അവസാന പത്ത് മിനിറ്റിലെ വിസ്മയയുടെ പെർഫോമൻസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്,’ സുരേഷ് ഷേണായ് കൂട്ടിച്ചേർത്തു.

ഖലീഫ. തുടക്കം. pHOTO. IMDb
Content Highlight: Suresh Shenoy says that keeping lower expectations for upcoming movies helps them succeed