കഴിഞ്ഞ 24നായിരുന്നു ലോകമെങ്ങും നെറ്റ്ഫ്‌ളിക്‌സിലൂടെ മിന്നല്‍ മുരളി റീലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നു എന്ന സൂചന നല്‍കി ടൊവിനോ തോമസ് പറക്കാന്‍ തയ്യാറെടുക്കുന്ന ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.
ടോവിനോ പങ്കുവെച്ച വീഡിയോയിലെ പറക്കുന്ന അഭ്യാസം ചാലഞ്ചായി ഏറ്റെടുത്തത് നിരവധി പേരാണ്. ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടും പറക്കല്‍ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
ചാലഞ്ച് ആക്‌സപ്റ്റഡ് എന്നും ഫ്‌ളയിങ് , മിന്നല്‍ മുരളി ചാലഞ്ച് എന്ന ഹാഷ്ടാഗിലൂടെയുമാണ് സുരാജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വന്‍ പൊളി’ എന്നാണ് ചിത്രത്തിന് ടൊവിനോയുടെ കമന്റ്. മംമ്ത മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളും സുരാജിന്റെ പറക്കല്‍ പോസ്റ്റില്‍ല കമന്റുമായി എത്തിയിട്ടുണ്ട്.
മനു അശോകന്റെ സംവിധാനത്തില്‍ സോണി ലിവിലൂടെ റീലീസ് ചെയ്ത കാണേക്കാണെയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നേരത്തെ തീവണ്ടി എന്ന ചിത്രത്തിലും ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
