ദി ഹണ്ട്രഡില്‍ ലണ്ടന്‍ സ്പിരിറ്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയത്. പന്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 100 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലീഡ്‌സിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ നിശ്ചിത പന്തില്‍ ആറ് വിക്കറ്റില്‍ 204 റണ്‍സാണ് നേടിയത്.
റയാന്‍ റിക്കല്‍ട്ടണ്‍, മിച്ചല്‍ മാര്‍ഷ്, ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലീഡ്സ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 42 പന്തില്‍ പുറത്താവാതെ 94 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സ്.
മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ നിന്നും ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 76 റണ്‍സും സ്വന്തമാക്കി. ഹാരി ബ്രൂക്ക് 18 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 55 റണ്‍സും നേടി തിളങ്ങിയപ്പോള്‍ ലീഡ് ചരിത്ര ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു.