കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാന്‍ഗോ നൈറ്റ് റൈഡ്‌ഴ്‌സിനെതിരെ സെന്റ് ലൂസിയ കിങ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ലൂസിയ കിങ്‌സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ലൂസിയ നേടിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് നേടിയത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരം ടിം സീഫേര്‍ട്ടിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് ലൂസിയ വിജയം സ്വന്തമാക്കിയത്. 61 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 105* റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് ചെയ്തത്.
The Kings rule QPO tonight! 🇹🇹 x 🇱🇨#CPL26 #TKRvSLK #BiggestPartyInSport #CricketPlayedLouder pic.twitter.com/fKz8Q1RQJS
— CPL T20 (@CPL) August 27, 2026
താരത്തിന് പുറമെ ചരിത് അസലങ്ക (33) ജോണ്‍ കാംബല്‍ (27), കാമില്‍ പൂരന്‍ (25) എന്നിവരും സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
അതേസമയം നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഉസ്മാന്‍ താരിഖ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു. ജോണ്‍ കാംബെല്ലിനെ പുറത്താക്കിയാണ് നരെയ്ന്‍ വിക്കറ്റ് നേടിയത്. ഇതോടെ ഒരു വമ്പന്‍ മൈല്‍സ്റ്റോണിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ 650 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് നരെയ്‌ന് സാധിച്ചത്.
6️⃣5️⃣0️⃣ and counting!
Sunil Narine adds to his LEGENDARY Career with his 650th T20 wicket! 🇹🇹 x 🇱🇨#CPL26 #TKRvSLK #BiggestPartyInSport #CricketPlayedLouder #Carib pic.twitter.com/P8i0LkYu99
— CPL T20 (@CPL) August 27, 2026
ഫോര്‍മാറ്റില്‍ 611 മത്സരങ്ങളിലെ 600 ഇന്നിങ്‌സില്‍ നിന്നാണ് വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ മിന്നും മൈല്‍സ്‌റ്റോണിലെത്തിയത്. നിലവില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറും നരെയ്‌നാണ്. നേട്ടത്തില്‍ ഒന്നാമന്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് മുന്നില്‍ 736 വിക്കറ്റുകളാണ് താരം നേടിയത്. റാഷിദ് ഖാന് ശേഷം 650 എന്ന വിക്കറ്റ് മൈല്‍സ്‌റ്റോണിലെത്തുന്ന രണ്ടാമത്തെ താരമാണ് നരെയ്ന്‍.
Adding another milestone to the collection 🎨
Sunil Narine | #TKRvSLK | #WeAreTKR | #TrinbagoKnightRiders | #CPL26 pic.twitter.com/BQLZvvjUiv
— Trinbago Knight Riders (@TKRiders) August 27, 2026
അബുദാബി നൈറ്റ് റൈഡേഴ്‌സ്, കേപ് കോബ്രാസ്, കൊമില്ല വിക്ടോറിയന്‍സ്, ധാക്ക ഡൈനാമൈറ്റ്‌സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലാഹോര്‍ ഖലന്ദേഴ്‌സ്, ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, സറേ, സിഡ്‌നി സിക്‌സേഴ്‌സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ടി-20യില്‍ കളിച്ചത്.
അതേസമയം മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പൊള്ളാര്‍ഡാണ്. 26 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും ആറ് ഫോറുമാണ് താരം അടിച്ചെടുത്തത്. കോളിന്‍ മര്‍നോ 35 പന്തില്‍ 48 റണ്‍സാണ് നേടിയത്. നരെയ്ന്‍ 14 പന്തില്‍ 25റണ്‍സിനും കൂടാരം കയറി.
Content Highlight: Sunil Narine Complete 650 T-20 Wickets
