ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിടിലന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണിന് പ്രശംസയുമായി മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കറും വിരേന്ദര്‍ സെവാഗും രംഗത്ത് വന്നിരിക്കുകയാണ്. ക്ഷമ വലിയ പ്രതിഫലം നല്‍കുമെന്നും സഞ്ജുവിന് സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നിട്ടും താരം ടീമിന് വേണ്ടി കളിച്ചെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ക്ഷമ വലിയ പ്രതിഫലങ്ങള്‍ നല്‍കുന്നു. അവന്‍ മികച്ച രീതിയില്‍ തയ്യാറായിരുന്നു, പിന്നീട് വേഗത കൂട്ടി. കാര്‍ത്തിക് ആ ഷോട്ടുകള്‍ ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കിയില്ലെങ്കിലും, സഞ്ജുവിന് സെഞ്ച്വറി നേടുമായിരുന്നു. പക്ഷേ അദ്ദേഹം ടീമിനു വേണ്ടി കളിച്ചു,’ ഗവാസ്‌കര്‍ കുറിച്ചു.
സഞ്ജുവിന്റെ പ്രകടനത്തെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും പ്രശംസിച്ചിരുന്നു. കളിയെക്കുറിച്ചുള്ള സഞ്ജുവിന്റെ അറിവ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് സെവാഗ് പറഞ്ഞു.
‘അദ്ദേഹം മികച്ച ക്രിക്കറ്റ് കളിച്ചു, തന്റെ സോണില്‍ വരുന്ന പന്തുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്,’ സെവാഗ് പറഞ്ഞു.
Anchored. Delivered. Conquered ⚓
A phenomenal 87* (52) secures the Player of the Match for Sanju Samson 💛
അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം കീഴടക്കിയത്. ഇതോടെ അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുകളാണ് ചെന്നൈ നേടിയത്. എന്നാല്‍ ആറാം സ്ഥാനത്ത് തുടരുകയാണ് യെല്ലോ ആര്‍മി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. പുറത്താവാതെ 52 പന്തില്‍ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറും ആറ് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. കാര്‍ത്തിക് ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്തു. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlight: Sunil Gavaskar And Virender Sehwag Praises Sanju Samson For Great Performance Against Delhi