രജിനികാന്തിനൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി സുഹാസിനി. താന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ സൗന്ദര്യം കണ്ട് രജിനികാന്ത് ലിഫ്റ്റ് ഓഫര്‍ ചെയ്‌തെന്നും കമല്‍ ഹാസന്റെ പേര് പറഞ്ഞ് അന്ന് ഓടിപ്പോവുകയാണ് ചെയ്തതെന്നുമാണ് സുഹാസിനി പറഞ്ഞത്. സിനി ഉലകം ചാനലില്‍ നടി സീതയെ അഭിമുഖം ചെയ്യുന്നതിനിടക്കാണ് രജിനിക്കൊപ്പം ഉണ്ടായ അനുഭവം സുഹാസിനി പങ്കുവെച്ചത്.

‘ചെറുപ്പത്തില്‍ എന്റെ ചേച്ചിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഒരു ദിവസം നടക്കുകയായിരുന്നു. ചേച്ചി അപ്പോള് മെഡിസിന് പഠിക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ഒമ്പതിലോ പത്തിലോ ആണ്.

ഒരു ഫിയറ്റ് കാര്‍ അരികില്‍ വന്ന് നിന്നു. ഗേള്‍സ് ലിഫ്റ്റ് വേണോ എന്ന് ഒരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ രജിനി സാര്‍. ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ട് ലിഫ്റ്റ് ചോദിച്ചു. കമല്‍ ഹാസന്റെ ചേട്ടന്റെ മോളാണ് എന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഓടി. അദ്ദേഹത്തിന് ഇപ്പോഴും അതൊക്കെ ഓര്‍മ ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്,’ സുഹാസിനി പറഞ്ഞു.

സുഹാസിനിക്കൊപ്പമുണ്ടായ ഒരു രസകരമായ അനുഭവം സീതയും അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘മൂന്നാല് ദിവസം കൂടി കഴിഞ്ഞാല്‍ നിങ്ങളുടെ കല്യാണമാണ്. ലാക്‌മേ പാര്‍ലറില്‍ നിന്നും നിങ്ങള്‍ ഇറങ്ങി വരികയാണ്. ഞാന്‍ നിങ്ങളെ നോക്കി. പക്ഷേ നിങ്ങള്‍ എന്നെ മൈന്‍ഡ് ചെയ്യാതെ പോയി. ഞാന്‍ അപ്പോള്‍ പുതിയ ആളല്ലേ, നിങ്ങള്‍ക്ക് എന്നെ അറിയാന്‍ സാധ്യതയില്ല. എന്റെ മനസില്‍ ആ സംഭവം കുറെ നാള്‍ കിടന്നു. പിന്നെ അത് മാറി,’ സീത പറഞ്ഞു.

Content Highlight: Suhasini shares an experience with Rajinikanth