2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം നേടുകയും ചെയ്ത നടിയാണ് ശ്രി. 22 ഫീമെയില്‍ കോട്ടയം, തട്ടത്തില്‍ മറയത്ത്, അന്നയും റസൂലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നിവിന്‍ പോളി നായകനായെത്തിയ 1983 എന്ന സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രിന്ദ ശ്രദ്ധിക്കപ്പെട്ടത്.
നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ സജീവമായ താരം ഡബ്ബിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കമ്മട്ടിപാടം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ശ്രിന്ദ ഡബ്ബ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഡബ്ബിങ് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി പറയുന്നു.
‘കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, എന്നീ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്. രാജീവേട്ടന്‍ (രാജീവ് രവി), ദിലീഷേട്ടന്‍ (ദിലീഷ് പോത്തന്‍) എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ അവര്‍ എന്നോട് ഡബ്ബിങ് ചെയ്തു നോക്കൂ എന്ന് പറഞ്ഞു.
‘സൗദി വെള്ളക്ക’യില്‍ എനിക്കൊരു വേഷം ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം ചെയ്യാന്‍ പറ്റിയില്ല. പക്ഷേ, തരുണ്‍ മൂര്‍ത്തി ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ താത്പര്യമുണ്ട്. ഏറ്റവും ഇഷ്ടം സിനിമ എന്ന ആ പ്രക്രിയയാണ്,’ ശ്രിന്ദയുടെ വാക്കുകള്‍.
സിനിമയുടെ സെറ്റിലായിരിക്കുക, അവിടുത്തെ തിരക്കുകളുടെ ഭാഗമാവുക എന്നതൊക്കെ ആസ്വദിക്കാറുണ്ടെന്നും ഓരോ സീനും ഓരോ ഷോട്ടും രൂപപ്പെടുന്നത് കാണാന്‍ തനിക്കിഷ്ടമാണെന്നും ശ്രിന്ദ പറയുന്നു. കരിയര്‍ എന്ന നിലയില്‍ താന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലാത്ത സമയത്താണ് ആദ്യത്തെ അവസരം ലഭിക്കുന്നതെന്നും ജോലി രാജി വെച്ച് വീട്ടിലിരിക്കുന്ന സമയത്താണ് ഒരു ചാനലില്‍ അവസരം ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.
പക്ഷേ, അവിടെ തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ താത്പര്യം തോന്നിയില്ലെങ്കിലും അത് എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ശ്രിന്ദ പറഞ്ഞു.
ആട് 3യാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ഫ്രാഞ്ചെയ്‌സിയിലെ മൂന്നാം ഭാഗമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇതിനോടകം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.
Content Highlight: Srinda on dubbing in Saudi Vellaka Film