സണ്‍റൈസേഴ്സ് ഇന്ന് ആര്‍.സി.ബിക്കെതിരെ ഇറങ്ങുക മികച്ച ആത്മവിശ്വാസത്തോടെയാകും. ഐ.പി.എല്ലില്‍ ഓപ്പണിങ് മാച്ചില്‍ എസ്. ആര്‍. എച്ചിനുള്ള വിജയശതമാനാണ് അതിന് കാരണം. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ 100 ആണ് ഓറഞ്ച് ആര്‍മിയുടെ വിജയശതമാനം.
സൺറൈസേഴ്‌സ് ഹൈദരാബാദ്. Photo: IPL
ഐ.പി.എല്ലിന്റെ 18 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് എസ്. ആര്‍. എച്ച് ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയിട്ടുള്ളത്. 2017 സീസണില്‍ അന്ന് എതിരാളികളായി എത്തിയ ആര്‍. സി. ബിയെ ഹൈദരാബാദ് പരാജയപ്പെടുത്തി. അതാണ് ടീമിന് 100 ശതമാനം വിജയം സമ്മാനിച്ചത്.
എന്നാല്‍, മറുവശത്ത് ആര്‍.സി.ബിക്ക് ഉദ്ഘാടന മത്സരങ്ങളില്‍ അത്ര മികച്ച ട്രാക്ക് റെക്കോഡല്ലയുള്ളത്. ആറ് തവണ ആദ്യ മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള ബെംഗളൂരു രണ്ട് തവണ മാത്രമാണ് ജയിച്ചത്. ടീമിന്റെ ഉദ്ഘാടന മത്സരങ്ങളിലെ വിജയശതമാനം 33 ആണ്.
ഉദ്ഘാടന മത്സരങ്ങളില്‍ 100 ശതമാനം വിജയമുള്ള മറ്റ് രണ്ട് ടീമുകള്‍ കൂടിയുണ്ട്. ഓരോ തവണ വീതം ടൂര്‍ണമെന്റ് ഓപ്പണറില്‍ ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സും റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സുമാണത്.
ടൂര്‍ണമെന്റ് ഓപ്പണിങ്ങില്‍ മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടും ഒരിക്കല്‍ പോലും ജയിക്കാത്ത ടീമുകളുമുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സും ദല്‍ഹി ക്യാപിറ്റേഴ്സുമാണ് ഈ ഹതഭാഗ്യര്‍. ഇരു ടീമുകളും ഒരിക്കല്‍ മാത്രമാണ് ഉദ്ഘാടന മത്സരം കളിച്ചിട്ടുള്ളത്. അതില്‍ ജയിക്കാന്‍ ഡെക്കാനും ദല്‍ഹിക്കും സാധിച്ചില്ല.