കോഴിക്കോട്: ജനതാദള്‍ സെക്കുലര്‍ നേതാവിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ .
വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ ഏകാധിപത്യ രീതിയില്‍ ഭരിക്കുന്നുവെന്ന ആരോപണം തെറ്റാണ്. []
ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നും മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥ് മുന്‍പും പാര്‍ട്ടിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ശ്രേയാംസ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിളര്‍പ്പ് ചര്‍ച്ച ചെയ്യാന്‍ മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം യോഗം ചേര്‍ന്നിരുന്നു.
ശ്രേയാംസ് കുമാര്‍ എം.എല്‍.എ ഏകാധിപത്യരീതിയിലാണ് പെരുമാറുന്നതെന്നും,വീരേന്ദ്രകുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും പല മുതിര്‍ന്ന നേതാക്കളേയും അടക്കി ഭരിക്കുന്ന രീതിയാണ് ശ്രേയാംസ് കുമാറിന്റേതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
അറുപതോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് വിമത വിഭാഗത്തിന്റെ ശ്രമമെന്നും അറിയുന്നു.
കൂടാതെ ജനതാദള്‍ സെക്കുലറിലേക്ക് മടങ്ങിപ്പോകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പാര്‍ടിയുടെ നിലവിലുള്ള നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
