ഐ.സി.സി വനിത ടി – 20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം ശ്രീ ചരണി. 735 പോയിന്റ് നേടിയാണ് ബൗളര്‍ ഒന്നാം സ്ഥാനെത്തിയത്. ഇംഗ്ലണ്ടിന്റെ ലിന്‍സി സ്മിത്തിനെ മറികടന്നാണ് താരത്തിന്റെ നേട്ടം.
ഐ.സി.സി വനിത ടി – 20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം ശ്രീ ചരണി. 735 പോയിന്റ് നേടിയാണ് ബൗളര്‍ ഒന്നാം സ്ഥാനെത്തിയത്. ഇംഗ്ലണ്ടിന്റെ ലിന്‍സി സ്മിത്തിനെ മറികടന്നാണ് താരത്തിന്റെ നേട്ടം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിത ടി – 20 ലോകകപ്പിലെ മികവാണ് ചരണിക്ക് ഒന്നാം സ്ഥാനം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ നാല് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
The rise to the 🔝 is complete 💥
Sree Charani becomes the new No.1 ranked T20I bowler 😍
More ➡️ https://t.co/DnIQiTQLPq pic.twitter.com/YpbdyI5rD9
— ICC (@ICC) June 23, 2026
സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ പരാജയപെട്ടപ്പോളും ചരണി മൂന്ന് വിക്കറ്റുകള്‍ പിഴുതു. നിലവില്‍ ഇന്ത്യന്‍ ബൗളറാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറി ഒരു വര്‍ഷത്തിനുള്ളിലാണ് താരം റാങ്കിങ്ങില്‍ ഒന്നാമതെത്തിയത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ലിന്‍സി സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 726 പോയിന്റാണ് താരത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ തന്റെ ചാര്‍ളി ഡീനാണ്. സ്പിന്നര്‍ക്ക് 733 പോയിന്റുണ്ട്.
ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണും പാകിസ്ഥാന്റെ സാദിയ ഇഖ്ബാലുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. യഥാക്രമം 722, 714 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. മൂന്ന് സ്ഥാനം താഴോട്ട് ഇറങ്ങി എട്ടാം സ്ഥാനത്തേക്ക് വീണ ദീപ്തി ശര്‍മയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. താരത്തിന് 708 പോയിന്റാണുള്ളത്.

അതേസമയം, ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്ട്രേലിന്‍ താരം ജോര്‍ജിയ വോള്‍ 829 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസീസിന്റെ തന്റെ ബെത്ത് മൂണി, സൗത്ത് ആഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ്, ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍.
ഒരു സ്ഥാനം മെച്ചപ്പെടുത്തെത്തിയ ഷെഫാലി വര്‍മയാണ് ആറാം സ്ഥാനത്തുള്ളത്. പത്താമതുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് റാങ്കിങ്ങിലെ മറ്റൊരു ഇന്ത്യന്‍ താരം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരത്തിന്റെ കുതിപ്പ്.
Content Highlight: Sree Charani becomes the No.1 ranked T20I bowler by with performance in ICC T20I Women’s World Cup 2026