mani-joseph

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്ക്. യു.ഡി.എഫില്‍ തങ്ങളെ പ്രത്യേക ഘടക കക്ഷിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് മുഖ്യമന്ത്രിയെ കണ്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് ജോസഫിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന മാണിയുടെ നിലപാടും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ്.കെ മാണിക്ക് നല്‍കാനുമുള്ള തീരുമാനവുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

ദല്‍ഹിയില്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന റബ്ബര്‍ സമരത്തില്‍ ജോസഫ് വിഭാഗം പങ്കെടുക്കുന്നില്ല. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. തന്റെ പാര്‍ട്ടിയിലെ സീറ്റ് ചര്‍ച്ചകള്‍ നടത്തേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്ന് കെ.എം മാണി നേരത്തെ പ്രതികരിച്ചിരുന്നു. ഗുണകരമായ ശബ്ദങ്ങള്‍ ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും ഉണ്ടെന്ന് കണ്ടെത്തിയാല്‍ അത് അനുവദിക്കാനാവില്ലെന്നും മാണി പ്രതികരിച്ചിരുന്നു.

നേരത്തെ എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന ജോസഫ് വിഭാഗം മന്ത്രിസ്ഥാനം രാജിവെച്ചാണ് മാണി ഗ്രൂപ്പിലെത്തിയിരുന്നത്.