ഐ.സി.സി വനിത ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ പരാജയപ്പെട്ട് ഇന്ത്യ. ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. മാരിസന്‍ കാപ്പിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പ്രോട്ടിയാസിന് വിജയം സമ്മാനിച്ചത്.
ഐ.സി.സി വനിത ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ പരാജയപ്പെട്ട് ഇന്ത്യ. ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. മാരിസന്‍ കാപ്പിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പ്രോട്ടിയാസിന് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 159 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ 161 റണ്‍സെടുത്ത വിജയിക്കുകയായിരുന്നു.
South Africa win by 6 wickets. #TeamIndia will now shift their focus to the next game against Bangladesh!
Scorecard ▶️ https://t.co/cIrb7Ekn0x#T20WorldCup | #WomenInBlue | #SAvIND pic.twitter.com/AfxIJJgxXh
— BCCI Women (@BCCIWomen) June 21, 2026
ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങും ആര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 15 പന്തില്‍ 31 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ (21 പന്തില്‍ 29), ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 24), സ്മൃതി മന്ഥാന (12 പന്തില്‍ 17) സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
പ്രോട്ടിയാസിനായി മാരിസന്‍ കാപ്പ്, ശബ്‌നം ഇസ്മായില്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലെക്കോ മ്ലാണ, അയബോംഗ ഖാക്ക, നദീന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
𝐀𝐧 𝐢𝐧𝐧𝐢𝐧𝐠𝐬 𝐨𝐟 𝐩𝐮𝐫𝐞 𝐜𝐥𝐚𝐬𝐬 𝐟𝐫𝐨𝐦 𝐌𝐚𝐫𝐢𝐳𝐚𝐧𝐧𝐞 𝐊𝐚𝐩𝐩 👏
Unbeaten on 81 (7×4, 4×6), she pulls off a remarkable chase for South Africa 🏏🔥#CricketTwitter pic.twitter.com/5QPmE6ox3c
— Female Cricket (@imfemalecricket) June 21, 2026
മറുപടി ബാറ്റിങ്ങില്‍ തുടക്കം ഒന്ന് പതറിയെങ്കിലും പ്രോട്ടിയാസ് ഉഗ്രന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. കാപ്പ് 45 പന്തില്‍ പുറത്താവാതെ 81 റണ്‍സെടുത്ത് തിളങ്ങി. 36 പന്തില്‍ 40 റണ്‍സുമായി തസ്മിന്‍ ബ്രിട്‌സും 21 പന്തില്‍ 20 റണ്‍സുമായി ലോറ വോള്‍വാര്‍ഡും മികവ് പുലര്‍ത്തിയതോടെ ഇന്ത്യ പരാജയം രുചിച്ചു. അതോടെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മറ്റൊരു ലോകകപ്പില്‍ പകരം വീട്ടാന്‍ പ്രോട്ടിയാസിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി മൂന്ന് വിക്കറ്റുകളും ഷെഫാലി ഒരു വിക്കറ്റും നേടി.
Content Highlight: South Africa Women defeated Indian Women in ICC Women’s T20I World Cup 2026