പ്രതിഷേധം ഫലം കണ്ടു?; സോണിയാഗാന്ധിക്ക് മന്‍മോഹന്‍സിങിന് നല്‍കുന്ന സുരക്ഷ നല്‍കുമെന്ന് അമിത് ഷാ
national news
പ്രതിഷേധം ഫലം കണ്ടു?; സോണിയാഗാന്ധിക്ക് മന്‍മോഹന്‍സിങിന് നല്‍കുന്ന സുരക്ഷ നല്‍കുമെന്ന് അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 9:30 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് മന്‍മോഹന്‍ സിങിന് നല്‍കുന്നതിന് സമാനമായ സുരക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

നെഹ്റു കുടുംബത്തിന്റെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സോണിയക്ക് മന്‍മോഹന്‍ സിങിന് നല്‍കുന്നതിന് സമാനമായ സുരക്ഷ നല്‍കുമെന്ന് അമിത് ഷാ അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും സുരക്ഷ പിന്‍വലിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മന്‍മോഹന്‍ സിങ്ങിനുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇനി മുതല്‍ നെഹ്റു കുടുംബത്തിനു പ്രത്യേക പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. മൂവരുടേയും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എസ്.പി.ജി സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇത്രനാള്‍ സുരക്ഷ നല്‍കിയതിന് എസ്.പി.ജി അംഗങ്ങള്‍ക്കു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നന്ദിപറഞ്ഞ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വര്‍ഷങ്ങളായി തന്നെയും കുടുംബങ്ങളാംഗങ്ങളെയും സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിച്ച എസ്.പി.ജിയിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും നിരന്തര പിന്തുണയ്ക്കും നന്ദിയെന്നും രാഹുല്‍ കുറിച്ചു. എസ്.പി.ജി അംഗങ്ങള്‍ക്കു മഹത്തായ ഭാവി ആശംസിക്കുകയും ചെയ്തു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. നിലവില്‍ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ