മലയാളമെന്ന പേരില്‍ എന്തൊക്കെയോ എഴുതിക്കൂട്ടിയെന്ന് മലയാളി പ്രേക്ഷകരും അഭിപ്രായം പങ്കുവെച്ചു. നല്ല പാട്ടെഴുത്തുകാരനെ വെക്കാന്‍ പൈസയില്ലാത്തതുകൊണ്ടാണോ അതോ മലയാളത്തെ അപമാനിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഓരോ പാട്ടുകള്‍ ഉണ്ടാക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അവിടവിടായി ‘മോനേ, പൊളിച്ചു’ തുടങ്ങിയ വാക്കുകള്‍ മാത്രമാണ് ഈ പാട്ടില്‍ മലയാളമായി ഉള്ളത്.
ഇതിന് പിന്നാലെ അനിരുദ്ധിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ടോപ് സംഗീത സംവിധായകനായ എ.ആര്‍. റഹ്‌മാന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ മലയാള ഭാഷയെ ഉപയോഗിക്കുന്ന രീതി അനിരുദ്ധ് കണ്ട് പഠിക്കണമെന്നാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. ദില്‍സേയിലെ ‘ജിയാ ജലേ’, വിണ്ണൈത്താണ്ടി വരുവായയിലെ ‘ആരോമലേ’ എന്നീ പാട്ടുകള്‍ ഉദാഹരണമാക്കിക്കൊണ്ടാണ് അനിരുദ്ധിനെ വിമര്‍ശിക്കുന്നത്.
ഇതാദ്യമായല്ല അനിരുദ്ധ് മലയാളമെന്ന പേരില്‍ ‘തമിഴാളം’ ഉപയോഗിക്കുന്നത്. വേട്ടൈയനില്‍ ‘മനസിലായോ’ എന്ന പാട്ടിലെ പല വരികളും മലയാളത്തെ മനപൂര്‍വം കളിയാക്കിക്കൊണ്ടുള്ളതായിരുന്നെന്ന് അന്നേ പലരും വിമര്‍ശിച്ചിരുന്നു. തനിക്കും പാട്ടെഴുതിയവര്‍ക്കും മലയാളം അറിയില്ലെന്ന അനിരുദ്ധിന്റെ തുറന്നുപറച്ചിലും വലിയ രീതിയില്‍ വിമര്‍ശനത്തിന് വിധേയമായി.
മുന്‍ ചിത്രമായ ഡി.സിയില്‍ വേടന്‍ പാടിയ ‘ബും ബാ ഡിഗ’ എന്ന ഗാനത്തില്‍ നല്ല മലയാളമായിരുന്നു ഉപയോഗിച്ചത്. വേടന്‍ എഴുതിയ വരികളായിരുന്നു ഇത്. എന്നാല്‍ ജയിലര്‍ 2ല്‍ അനിരുദ്ധ് പഴയ ട്രാക്കിലേക്ക് പോയിരിക്കുകയാണ്. ‘ഉലഗത്തിന്‍ മുതല്‍ മൊഴി’ എന്ന് സ്വയം പൊങ്ങി നടക്കുന്നവര്‍ മറ്റുള്ള ഭാഷകളെ അപമാനിക്കുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നു.
ചെന്നൈ എക്‌സ്പ്രസ് അടക്കം പല ഹിന്ദി സിനിമകളിലും തമിഴിനെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍ സ്വന്തം ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ഇത്തരം മോശം പ്രവണതയെ ചോദ്യം ചെയ്യാറില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം തമിഴാള പാട്ടുകള്‍ ഇനിയും ആവര്‍ത്തിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
Content Highlight: Social media criticizing Anirudh for using Malayalam in bad way