നെൽസൺ സംവിധാനം ചെയ്ത ജയിലർ 2 തമിഴിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ നടി തമന്നയുടെ കാവാലാ എന്ന ഗാനത്തിന് സമാനമായാണ് രണ്ടാം ഭാഗത്തിൽ നടി ഷംന കാസിമിന്റെ അല ബോലേലോ ഒരുക്കിയത്. തിയേറ്ററുകളിലും പ്രേക്ഷക മനസിലും തരംഗം സൃഷ്‌ടിച്ച നൃത്തരംഗം ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫി ചെയ്തത്. നിയോപ്രൈം എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജയിലർ 2ലെ തന്റെ കോസ്റ്റ്യൂമിനെ കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അനുഭവങ്ങൾ നടിയും നർത്തകിയുമായ ഷംന കാസിം പങ്കു വെച്ചത്.

‘ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്‌സിയസ്‌റ്റ് കോസ്റ്റ്യൂം സാരിയാണ്. എല്ലാവരും വിചാരിക്കും സാരി ഒരു ട്രഡീഷണൽ ഔട്ട്ഫിറ്റാണെന്ന്. പക്ഷേ അതങ്ങനെയല്ല. ഞാൻ എന്റെയൊരു നല്ല ഏജിൽ ഒരു 19 വയസിലൊക്കെ ഇനാഗുറേഷന് പോകുമ്പോൾ സാരി ഉടുക്കാറുണ്ട്. അപ്പോൾ എന്തിനാ ഈ സാരി ഉടുക്കുന്നതെന്ന് മമ്മി ചോദിക്കാറുണ്ടായിരുന്നു. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമാണ് സാരി. എനിക്ക് പണ്ട് മുതലേ സാരിയോട് ക്രേസാണ്. എനിക്ക് ആദ്യമൊക്കെ ഇതുപോലെയുള്ള കുറെ സ്പെഷ്യൽ സോങ്ങ് വന്നിട്ടുണ്ട്. കോസ്റ്റ്യൂം എനിക്ക് എപ്പോഴും ഒരു ഇതാണ്.

കോസ്റ്റ്യൂമിനെ ഞാൻ കുറ്റം പറയുന്നില്ല, അതിട്ടു കഴിഞ്ഞാൽ ഭംഗിയുള്ള ആൾക്കാർ ഇടണം. അവർക്ക് ആ ഒരു ഫിഗർ ഉണ്ടാവണം. അത് ക്യാരി ഔട്ട് ചെയ്യാൻ പറ്റണം. അതെനിക്ക് ഒരിക്കലും പറ്റില്ല. പിന്നെ എന്തിനാണ് ഞാൻ ഔട്ട്ഫിറ്റ് ഇട്ടിട്ട് നശിപ്പിക്കുന്നത്. ഈ സോങ്ങിന് വേണ്ടി എനിക്ക് ജയിലർ 2ൽ നിന്ന് ആദ്യത്തെ കോൾ വന്നപ്പോൾ, കാവാല പോലത്തെ ഒരു സോങ്ങാണെങ്കിൽ എന്തായാലും നോ പറയണം എന്നാണ് ഞാൻ വിചാരിച്ചത്. കാരണം എനിക്കത് പോലെയുള്ള ഡാൻസ് ചിലപ്പോൾ പറ്റുമായിരിക്കും പക്ഷേ കോസ്റ്റ്യൂം എനിക്കൊട്ടും ചൂസ് ചെയ്യാൻ പറ്റില്ല.

ജയിലറിലെ പാട്ട് രംഗം.Photo.Screen Grab/Youtube.com

പിന്നീട് ഡയറക്ടറിന്റെ സൈഡ് നിന്നും കോ- ഡയറക്ടർ വിളിച്ചപ്പോൾ താൻ ആദ്യം കോസ്റ്റ്യൂമിനെ പറ്റിയാണ് ചോദിച്ചതെന്നും അവർ സാരിയാണെന്ന് പറയുകയും അത് അവരുടെ തന്നെ തീരുമാനമായിരുന്നുവെന്നും നടി പറഞ്ഞു. ആ സോങ്ങിന്റെ ഭംഗിയെന്ന് പറയുന്നത് അതിൽ തന്റെ കൂടെയുള്ള മറ്റ് ഡാൻസേഴ്സാണെന്നും നടി കൂട്ടിച്ചേർത്തു.

‘എനിക്ക് തോന്നുന്നു എന്നെക്കാളും കയ്യടി കൊടുക്കേണ്ടത് അതിലെ മറ്റ് ഡാൻസേഴ്‌സിനാണെന്നാണ്. കാരണം അത്രയും ഡാൻസേഴ്‌സിന്റെ എഫേർട്ട്സാണ് ആ ഒരു സോങ്. ആറ് ദിവസമെടുത്താണ് അത് ഷൂട്ട് ചെയ്ത് തീർത്തത്. ആദ്യം ഞാൻ റിഹേഴ്‌സലൊന്നും വേണ്ടെന്നാണ് പറഞ്ഞത്. പക്ഷേ പിന്നെ റിഹേഴ്‌സലിന് കയറി മൂന്നാല് സ്റ്റെപ് കഴിഞ്ഞപ്പോൾ ഇതൊന്നും എനിക്ക് വരുന്നില്ലലോ എന്നായി. ആദ്യത്തെ ദിവസം നല്ല ടെൻഷനായിരുന്നു. പിറ്റേന്ന് വണ്ടി വരുന്നതിന് മുമ്പേ പ്രാക്ടീസിന് പോവാൻ ഞാൻ റെഡിയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള സ്റ്റെപ്പ്സായിരുന്നു അതിൽ,’ ഷംന പറഞ്ഞു.

Content Highlight: Shamna Kasim shared her opinion about costumes for special songs in cinema