നടി കീർത്തി സുരേഷ് അഭിനയിക്കുന്ന പുതിയ ചിത്രമായ സത്യവാൻ സാവിത്രി എന്ന സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ വെച്ച് നടന്ന പ്രസ് മീറ്റിൽ നടിയുടെ അഭിനയത്തെക്കുറിച്ച് സംവിധായകൻ മിഷ്കിൻ സംസാരിക്കുന്നതിനിടെ, നടിയുടെ കാലിൽ കൈ വെച്ചിരുന്നു. അതിനെച്ചൊല്ലി നടി അസ്വസ്ഥയായെന്നും അത് ബാഡ് ടച്ചാണെന്നും ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തേക്ക് വരുകയും, അതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്തു. വിവാദങ്ങൾ ശക്തമായതോടെ കീർത്തി തന്റെ എക്സ് അകൗണ്ടിലൂടെ ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു. താനും അദ്ദേഹവും തമ്മിൽ അച്ഛൻ- മകൾ ബന്ധമാണുള്ളതെന്നാണ് നടി പറഞ്ഞത്.

ഇപ്പോഴിതാ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ താരം ഈ വിവാദത്തെ പറ്റി കൂടുതൽ സംസാരിക്കുകയാണ്. താൻ അത്തരം നെഗറ്റിവിറ്റി ഒഴിവാക്കാറാണ് സാധാരണയായ് ചെയ്യാറുള്ളതെന്നും അത്തരം കാര്യങ്ങൾക്ക് റെസ്പോണ്ട് ചെയ്യാതിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നുമാണ് നടി പറയുന്നത്.

തന്റെ മനസിനെയും സന്തോഷങ്ങളെയും അവ ബാധിക്കാറുണ്ടെന്നും സത്യാവസ്ഥ എന്താണെന്നും എന്ത് ചെയ്താലും പറഞ്ഞാലും ആളുകൾ ഇങ്ങനയേ പറയുകയുള്ളുവെന്നും താരം കൂട്ടിച്ചേർത്തു. ഓരോരുത്തരോട് പോയി പറഞ്ഞ് മനസിലാക്കി കൊടുക്കാൻ നമുക്ക് പറ്റില്ലെന്നും അതുകൊണ്ട് ഒരു കാതിലൂടെ എടുത്ത് മറ്റൊരു കാതിലൂടെ വിടുക എന്നതാണ് തന്റെ പോളിസിയെന്നും നടി വ്യക്തമാക്കി.

മിഷ്കിൻ.കീർത്തി സുരേഷ്.Photo: Screen Grab/Youtube.com

‘പക്ഷേ ചില സമയത്ത് ചില കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. പ്രതികരിച്ചേ മതിയാവൂ എന്നിങ്ങനെ തോന്നിക്കൊണ്ടിരിക്കും. ചില സമയങ്ങളിൽ ഞാനൊട്ടും മിണ്ടാതെയിരിക്കും എന്നിട്ട് എന്റെ സിനിമകളിലൂടെയും മറ്റേതെങ്കിലും വഴികളിലൂടെയും ഞാനതിന് ഉത്തരം കൊടുക്കും. മറ്റ് ചില സമയങ്ങളിൽ അത് വളരെ മോശമായി എന്നെ ട്രിഗർ ചെയ്യും.

ഉദാഹരണത്തിന് ഇന്ന് രാവിലെ ഒരു പോസ്റ്റിന് ഞാനൊരു കമന്റ് കൊടുത്തു. ഇന്നലെ ഞാനൊരു പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു. അത് വളരെ നന്നായിട്ടാണ് നടന്നത്. ഞാനും മിഷ്കിൻ സാറും തമ്മിൽ ഒരു അച്ഛൻ- മകൾ ബന്ധമാണുള്ളത്. പ്രസ് മീറ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ അത് കാണുന്നത്, ‘അദ്ദേഹം എന്റെ മേലെ കൈ വെച്ചു, അതെനിക്ക് അൺകംഫർട്ടബിൾ ആയി’ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഞാൻ അങ്ങനെ ആരോടെങ്കിലും പറഞ്ഞിരുന്നോ, അദ്ദേഹത്തെ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്, അദ്ദേഹമെന്നെ മകളുടെ സ്ഥാനത്തും.

സത്യവാൻ സാവിത്രി.Photo: Screen Grab/Youtube.com

സത്യത്തിൽ അദ്ദേഹം കൈ എടുത്തപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ ഹോൾഡ് ചെയ്യാനാണ് ശ്രമിച്ചത്. എന്റെ മുഖത്ത് ഡിസ്‌കംഫർട്ട് ഉണ്ടെന്ന് എന്ത് കണ്ടിട്ടാണ് അവർ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കോണ്ടന്റ് ഉണ്ടാക്കണം എന്നതുകൊണ്ട് മാത്രം അവരിതൊക്കെ കോണ്ടന്റാക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ ഇറിറ്റേറ്റിങ്ങാവുകയാണ്. ഞങ്ങൾ നല്ലൊരു ബന്ധം കീപ് ചെയ്യുന്നവരാണ്.

എന്നെ കണ്ടിട്ട് രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം തന്റെ മകളുടെ ചിത്രം കാണിച്ചുതന്നിട്ട് എന്നെ കാണുമ്പോൾ അദ്ദേഹത്തിന്റെ മകളെപ്പോലെയുണ്ട് എന്നാണ് പറഞ്ഞത്. അപ്പോൾ തൊട്ട് ഞങ്ങൾ എല്ലാവരെയും പോലെ എപ്പോഴും വിളിച്ചില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും ഒരു മ്യൂച്ചൽ റെസ്പെക്റ്റും അഡ്‌മിറേഷനും ഉള്ളവരാണ്. അതൊന്നും അറിയാതെ വായിൽ വരുന്നതെല്ലാം പറയുന്നത് അനോയിങാണ്,’ നടി പറഞ്ഞു.

Content Highlight: Keerthy Suresh opens up about the controversy related mysskin.