ആലപ്പുഴ: ആലപ്പുഴയില്‍ ചക്കുളത്ത് കാവ് പൊങ്കാല നടക്കുന്ന ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലെ ഇറച്ചിക്കടകളും മീന്‍ കടകളും തുറന്ന് പ്രവര്ത്തികരുതെന്ന നിര്‍ദേശവുമായി ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്. നവംബര്‍ 24നാണ് ചക്കുളത്ത് കാവ് പൊങ്കാല. 22 മുതല്‍ 24 ഉച്ചവരെ ഇറച്ചിക്കടകളും മീന്‍ കടകളും തുറക്കാതെ സഹകരിക്കണമെന്ന് ഈ മാസം 19ന് പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ അറിയിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊങ്കാല ദിവസങ്ങളില്‍ സമീപത്തെ ഇറച്ചിക്കടകളും മീന്‍ കടകളും അടച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ക്ഷേത്ര ട്രസ്റ്റിന്റെ കത്ത് ലഭിച്ചതായി പഞ്ചായത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതിനാല്‍ പ്രദേശത്തെ കടകളും ഇറച്ചിക്കടകളും ഈ ദിവസങ്ങളില്‍ അടച്ചിട്ട് സഹകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കല്ലിശ്ശേരി പാലം മുതല്‍ ആറാട്ട് കടവ് പാലം വരെ എം.സി റോഡിന്റെ വശങ്ങളിലാണ് പൊങ്കാല നടക്കുന്നത്.
’24/11/2026 തീയതിയില്‍ ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല നടക്കുന്നതിനാല്‍ പ്രസ്തുത പൊങ്കാല നടക്കുന്ന പ്രദേശത്തെ മത്സ്യമാര്‍ക്കറ്റ്, സ്ലോട്ടര്‍ ഹൗസ് എന്നിവ 22/11/2026,
23/11/2026 തീയതികളില്‍ അടച്ചിട്ട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കുളത്ത്കാവ് ദേവീ ക്ഷേത്ര ട്രസ്റ്റിന്റെ കത്ത് ലഭിച്ചിട്ടുള്ളതാണ്.
തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കല്ലിശ്ശേരി പാലം മുതല്‍ ആറാട്ട് കടവ് പാലം വരെ എം സി റോഡിന്റെ വശങ്ങളില് പൊങ്കാല നടക്കുന്നതിനാല്‍ ടി പ്രദേശത്തുള്ള മീന്‍കടകള്‍, ഇറച്ചികടകള്‍ എന്നിവ 22/11/2026,23/11/2026 തീയതികളിലും പൊങ്കാല ദിവസമായ 24/11/2026 തീയതി ഉച്ച വരെയും അടച്ചിട്ട് സഹകരിക്കണമെന്ന് അറിയിക്കുന്നു,’ അറിയിപ്പില്‍ പറയുന്നു.
Content Highlight: Alappuzha Chakkulath Kaav – Notice of Thiruvanvandoor Grama Panchayath
