സംഗതി വലിയ ഡോണൊക്കെ തന്നെ, പക്ഷേ കാല്‍ക്കുലേറ്റര്‍ കണ്ടപ്പോള്‍ പേടിച്ചു, ഉസ്താദിലെ മിസ്റ്റേക്ക് ചൂണ്ടിക്കാണിച്ച പോസ്റ്റ് വൈറല്‍
Malayalam Cinema
സംഗതി വലിയ ഡോണൊക്കെ തന്നെ, പക്ഷേ കാല്‍ക്കുലേറ്റര്‍ കണ്ടപ്പോള്‍ പേടിച്ചു, ഉസ്താദിലെ മിസ്റ്റേക്ക് ചൂണ്ടിക്കാണിച്ച പോസ്റ്റ് വൈറല്‍
അമര്‍നാഥ് എം.
Monday, 16th February 2026, 2:01 pm

പഴയ സിനിമകളില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന മിസ്‌റ്റേക്കുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കുന്നതാണ് പുതിയ ട്രെന്‍ഡ്. സിനിമ ഇത്രകണ്ട് മാറുമെന്നോ, ടെക്‌നോളജി ഇത്രയും വളരുമെന്നോ ചിന്തിക്കാതെ ചെയ്ത ചില അഡ്ജസ്റ്റ്‌മെന്റുകള്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി.

അത്തരത്തില്‍ ചില മിസ്‌റ്റേക്കുകള്‍ കുത്തിപ്പൊക്കുന്ന സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പലതും വൈറലാകാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഉസ്താദില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു മിസ്‌റ്റേക്ക് വീണ്ടും വൈറലായിരിക്കുകയാണ്.

ഉസ്താദ്‌ Photo: Screen grab/ Harmony movies

ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുത്ത സീനില്‍ വില്ലനായ യൂസഫ് ഷാ നായകനായ പരമേശ്വരന്റെ വണ്ടിയില്‍ കയറി അയാളെ ഭീഷണിപ്പെടുത്തുന്നുണ്ട്. പരമേശ്വരന്റെ പെങ്ങള്‍ സഞ്ചരിക്കുന്ന വണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് വില്ലന്റെ ഡയലോഗ്. ഈ സീനില്‍ നായകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുപയോഗിക്കുന്ന വില്ലന്റെ റിമോട്ടാണ് ട്രോള്‍ മെറ്റീരിയലായത്.

ഒറ്റനോട്ടത്തില്‍ അത് കാല്‍ക്കുലേറ്ററാണെന്ന് മനസിലാകുമെന്നും അത് കണ്ട് നായകനായ പരമേശ്വരന്‍ പേടിച്ചത് ശരിയായില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. അണ്‍പോപ്പുലര്‍ ഒപ്പീനിയന്‍ എന്ന പ്രൈവറ്റ് ഗ്രൂപ്പില്‍ സുധീഷ് മോഹന്‍ എന്നയാള്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തെത്തി.

കൊല്ലാന്‍ പാകത്തിന് കിട്ടിയിട്ടും വെറുതെ കൈയൊടിച്ച് വിടുന്ന വ്യത്യസ്തനായ വില്ലനാണ് യൂസഫ് ഷാ എന്നാണ് പ്രധാന കമന്റ്. സിനിമയിറങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ അതിലെ മിസ്‌റ്റേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ബോംബ് ബോംബിന്റെ രൂപത്തിലും റിമോട്ട് അതിന്റെ രൂപത്തിലും കാണിക്കണോ എന്നും കമന്റുണ്ട്.

‘ബോംബ് റിമോട്ട് കണ്‍ട്രോളായതിനാല്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍ഫ്രാറെഡ് പ്രകാശം കൊടുക്കാന്‍ മീഡിയം വേണം. അതിന്റെ റെസിസ്റ്റര്‍ ഇതുപോലെ വല്ല കാല്‍ക്കുലേറ്ററിന്റെ രൂപത്തില്‍ ഒളിപ്പിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ല’, ‘വില്ലന്റെ കണക്കുകൂട്ടല്‍ പിഴക്കുകയാണെന്ന് മുന്‍കൂട്ടി പറഞ്ഞ ഡയറക്ടര്‍ ബ്രില്യന്‍സ്,’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഉസ്താദ്‌ Photo: Screen grab/ Music Zone

കുറച്ചുദിവസം മുമ്പ് പ്രജ എന്ന ചിത്രത്തിലെ മിസ്റ്റേക്കും ചര്‍ച്ചയായിരുന്നു. ക്ലൈമാക്‌സില്‍ വില്ലന്മാരുടെ ഡമ്മിയാണ് ബോംബ് വെച്ച് തകര്‍ക്കുന്നതെന്ന് കാണിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി. അതിലൊരു ഡമ്മി കാണാന്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെ പോലുണ്ടെന്നുള്ള കമന്റും ശ്രദ്ധേയമായി.

Content Highlight: Small mistake in Ustaad movie pointed out by social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം