എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മേശയില്‍ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു
എഡിറ്റര്‍
Friday 15th September 2017 6:09pm

 

ജയ്പൂര്‍: രാജസ്ഥാനില്‍ ആറുവയസ്സുകാരിയെ സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ട ബലാത്സംഗം ചെയ്തു. ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള കെട്ടിടത്തില്‍ ക്രൂരതക്കിരയായത്.


Also Read:  ആ വാക്കുകേട്ടാണ് ഞാന്‍ അപേക്ഷ കൊടുത്തത്; ഇതറിഞ്ഞിരുന്നേല്‍ ഒഴിവാക്കിയേനേ; ശാസ്ത്രിയെ പരിശീലകനാക്കിയതിനെതിരെ സെവാഗ്


സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളിലെ ശൗചാലയത്തിനോട് ചേര്‍ന്ന മുറിയില്‍ കുട്ടിയെ സംഘം ബലാത്സംഗം ചെയ്തത്. മേശയില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം.

അക്രമത്തെത്തുടര്‍ന്ന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ബാര്‍മെര്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥ അനിതാ റാണി വ്യക്തമാക്കി.


Dont Miss: ‘നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍’; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി


കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഒന്നും ഇല്ലെന്നും വിശദമായ പരിശോധന നടക്കുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി പൊലീസ് സൂപ്രണ്ട് ഗഗന്‍ദീപ് സിംഗ്ല പറഞ്ഞു. സംഭവം അസിസ്റ്റന്റ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്ത് വരികയാണ്.

Advertisement