ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ദല്‍ഹി എയിംസിന് വിട്ടുനല്‍കി.
ദല്‍ഹിയിലെ ഗുഡ്ഗാവിലായിരുന്നു താമസം. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു.
കല്‍പകത്തിന്റെ മരണത്തില്‍ സി.പി.ഐ.എം അനുശോചനം രേഖപ്പെടുത്തി.
‘യെച്ചൂരിയോടും കുടുംബത്തിനോടും പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നു. മരണാനന്തരം തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന മാതൃകാപരമായ തീരുമാനം കല്പകം യെച്ചൂരി കൈക്കൊണ്ടിരുന്നു,’ സി.പി.ഐ.എം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
CPI(M) expresses deep sorrow on demise of Kalpakam Yechury, mother of Comrade Sitaram Yechury. Party expresses condolences to comrade Yechury and family. She was 89 years old and in an extraordinary gesture had decided to donate her body for medical research. pic.twitter.com/Ldaj1nLxLa
— CPI (M) (@cpimspeak) September 25, 2021
ഈ വര്‍ഷമാദ്യം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sitaram Yechury’s Mother Kalpakam Dies
