സെയിം സെയിം ബട്ട് ഡിഫറന്റ്, കൈയിലൊരു തോക്കുണ്ടായിരുന്നെങ്കില്‍ കങ്കുവ തന്നെ... ഐ ആം ഗെയിം പോസ്റ്റര്‍ കോപ്പിയെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
സെയിം സെയിം ബട്ട് ഡിഫറന്റ്, കൈയിലൊരു തോക്കുണ്ടായിരുന്നെങ്കില്‍ കങ്കുവ തന്നെ... ഐ ആം ഗെയിം പോസ്റ്റര്‍ കോപ്പിയെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 14th June 2026, 8:11 am

ഒരു ടീസറോ ഗ്ലിംപ്‌സോ ഒന്നുമില്ലാതെ തന്നെ ഹൈപ്പിന്റെ കൊടുമുടിയിലേറിയ ചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ വന്‍ പരാജയത്തിന് ശേഷം മലയാളസിനിമയില്‍ നിന്ന് വിട്ടുനിന്ന ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചുവരവാണ് ഈ ചിത്രം. ആര്‍.ഡി.എക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. തിയേറ്ററുകളില്‍ പ്രൊമോഷന് വേണ്ടി കൊണ്ടുവന്ന സ്റ്റാന്‍ഡീകളിലെ പോസ്റ്ററാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പക്കാ സ്റ്റൈലിഷായിട്ടാണ് പോസ്റ്ററില്‍ ദുല്‍ഖറിനെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇതേ രീതിയിലുള്ള പോസ്റ്റര്‍ മുമ്പ് കണ്ടിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ കങ്കുവയുടെ പോസ്റ്ററും ഐ ആം ഗെയിമിന്റെ പോസ്റ്ററും തമ്മില്‍ സാമ്യതയുണ്ടെന്നാണ് ഇക്കൂട്ടരുടെ കണ്ടുപിടിത്തം. രണ്ട് പോസ്റ്ററുകളിലും നായകന്‍ വെള്ള കോട്ടാണ് ധരിച്ചിരിക്കുന്നത്. പോസ്റ്ററിന്റെ ബാക്ക്ഗ്രൗണ്ടും ഒരുപോലെ തന്നെയാണുള്ളത്.

കങ്കുവയില്‍ സൂര്യയുടെ കൈയില്‍ തോക്കുണ്ടെന്നും ഐ ആം ഗെയിമില്‍ ദുല്‍ഖറിന്റെ കൈയില്‍ തോക്കില്ലെന്നുമാണ് വ്യത്യാസമെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്. എ.ഐ ഉപയോഗിച്ച് ചെയ്ത പോസ്റ്ററാണോ ഇതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ ഹൈപ്പിനോട് നീതി പുലര്‍ത്താത്ത ചിത്രം വന്‍ പരാജയമായി.

ഫ്‌ളോപ്പായതിനൊപ്പം ചിത്രം വലിയ ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. കങ്കുവയുടെ അതേ അവസ്ഥ ഐ ആം ഗെയിമിനും വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഐ ആം ഗെയിമിന് കങ്കുവയുടെ അവസ്ഥയുണ്ടാകില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഓണം റിലീസായെത്തുന്ന ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്.

വന്‍ താരനിരയിലും ബജറ്റിലുമാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് സംവിധായകന്‍ മിഷ്‌കിനാണ് ചിത്രത്തിലെ വില്ലന്‍. കയദു ലോഹറാണ് ചിത്രത്തിലെ നായിക. സാന്‍ഡി, കതിര്‍, പാര്‍ത്ഥ് തിവാരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Similarities between I’m Game and Kanguva poster discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം