1985ല്‍ പുറത്തിറങ്ങിയ ആ നേരം അല്പദൂരം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാളത്തിലെ പ്രധാനപ്പെട്ട ഹാസ്യ- സ്വഭാവ നടനായി മാറുകയും ചെയ്ത അഭിനേതാവാണ് സിദ്ദിഖ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളത്തിലെ തിരക്കുള്ള അഭിനേതാവായി സിദ്ദിഖ് തുടരുകയാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഓഗസ്റ്റ് 13ന് പുറത്തിറങ്ങാനിരിക്കുന്ന മധുരമീ ജീവിതം. മാത്യൂ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് സിദ്ദിഖ് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ കുറിച്ചും സിനിമയിലെ പ്രണയത്തെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മലയാള സിനിമയില്‍ ആരാണ് ഏറ്റവും നന്നായി പ്രണയം അഭിനയിക്കുന്നത് എന്ന സംവിധായകന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് സിദ്ദിഖ് സംസാരിച്ചത്.
‘ആരുടെ പ്രണയമാണ് നല്ലത് എന്ന് എനിക്ക് വേര്‍തിരിച്ച് പറയാന്‍ പറയാന്‍ സാധിക്കില്ല. മലയാളത്തില്‍ പ്രണയം അഭിനയിച്ചതില്‍ മോഹന്‍ലാലിന്റെ പ്രണയങ്ങളാണ് എനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത്. എനിക്കെപ്പോഴെങ്കലും പ്രണയിക്കാന്‍ ആഗ്രഹം തോന്നുകയാണെങ്കില്‍ ഞാന്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മോഹന്‍ലാലിന്റെ പ്രണയമാണ്.
ലാല്‍ പ്രണയത്തെ കാണുന്നതും പ്രണയത്തിലാകുന്നും സ്‌ക്രീനില്‍ കാണുമ്പോഴാണ് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നുന്നത്. കാരണം എന്നെക്കൊണ്ട് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. മമ്മൂക്ക അങ്ങനെ പ്രണയം അഭിനയിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തോട് പെണ്‍കുട്ടികള്‍ക്ക് പ്രേമമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല ആ പെണ്‍കുട്ടി മമ്മൂക്കയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് എനിക്ക് ഇഷ്ടം. മോഹന്‍ലാലിന്റെ കാര്യത്തില്‍ നേരെ തിരിച്ചും,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddique talks about Mohanlal’s romance in Movies
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.