ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സീരീസ് ഓപ്പണറില്‍ 108 പന്ത് നേരിട്ട് 110 റണ്‍സുമായാണ് ഗില്‍ പുറത്തായത്.
13 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഏകദിന ഫോര്‍മാറ്റിലെ താരത്തിന്റെ 10ാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഗില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ക്യാപറ്റന്‍ സ്വന്തമാക്കിയത്.
മിസ്റ്റര്‍ ഐ.സി.സി ശിഖര്‍ ധവാന്റെ പേരിലായിരുന്നു ഈ നേട്ടം മുമ്പുണ്ടായിരുന്നത്. എന്നാല്‍ ധവാനെക്കാള്‍ പത്ത് ഇന്നിങ്‌സുകള്‍ കുറവ് കളിച്ചുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ നേട്ടം.
ഏറ്റവും വേഗത്തില്‍ പത്ത് ഏകദിന സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ശുഭ്മന്‍ ഗില്‍ – 67*
ശിഖര്‍ ധവാന്‍ – 77
വിരാട് കോഹ്‌ലി – 80
സൗരവ് ഗാംഗുലി – 123
ഗൗതം ഗംഭീര്‍ – 128
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 131
ഇതിന് പുറമെ ഓപ്പണറെന്ന നിലയില്‍ 3,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈകവരിക്കുന്ന രണ്ടാമത് താരമാണ് ഗില്‍.
ഏറ്റവും വേഗത്തില്‍ 3,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണര്‍മാര്‍
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 55
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 61*
രോഹിത് ശര്‍മ – ഇന്ത്യ – 63
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65
ജോണി ബെയര്‍സ്‌റ്റോ – ഇന്ത്യ – 67
ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – 67
ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – 67
ഇമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 67
മത്സരത്തില്‍ പുറത്താകും മുമ്പേ ഇന്ത്യയെ വിജയ തീരത്തോട് അടുപ്പിച്ചാണ് ഗില്‍ കളം വിട്ടത്. രണ്ടാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും തിളങ്ങിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 108 പന്ത് നേരിട്ട് 12 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സാണ് ഗ്രീവ്സ് സ്വന്തമാക്കിയത്.
സെഞ്ച്വറിക്ക് പുറമെ ജോണ്‍ കാംബെല്ലിനെ ഒപ്പം കൂട്ടി ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗ്രീവ്സിന് സാധിച്ചിരുന്നു. 135 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 60 പന്തില്‍ 62 റണ്‍സായിരുന്നു കാംബെല്ലിന്റെ സമ്പാദ്യം.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ആമിര്‍ ജാംഗുവും തിളങ്ങി. 43 പന്ത് നേരിട്ട് പുറത്താകാതെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295ലെത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
Content highlight: Shubman Gill becomes the fastest Indian player to score 10 ODI centuries.
