മികച്ച എട്ടാം നമ്പര്‍ ബാറ്ററായി മാറാന്‍ അവന് സാധിക്കും; യുവ താരത്തെക്കുറിച്ച് ശുഭ്മന്‍ ഗില്‍
Football
മികച്ച എട്ടാം നമ്പര്‍ ബാറ്ററായി മാറാന്‍ അവന് സാധിക്കും; യുവ താരത്തെക്കുറിച്ച് ശുഭ്മന്‍ ഗില്‍
ശ്രീരാഗ് പാറക്കല്‍
Friday, 14th August 2026, 9:33 pm

ഇന്ത്യന്‍ യുവ താരം മാനവ് സുതറിനെക്കുറിച്ച് സംസാരിച്ച് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് മാനവെന്നും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമെന്നും ഗില്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ മികച്ച എട്ടാം നമ്പര്‍ താരമാകാന്‍ മാനവിന് സാധിക്കുമെന്നും ഗില്‍ ചൂണ്ടിക്കാട്ടി.

‘ബാറ്റിങ്ങിലും അവന് (മാനവ് സുതര്‍) കഴിവുണ്ട്. തീര്‍ച്ചയായും അവന് കുറച്ച് അനുഭവവും ആത്മവിശ്വാസവും ആവശ്യമാണ്. എന്നാല്‍ അത് ലഭിക്കുന്നത് കളത്തിലിറങ്ങി മത്സരിച്ച് റണ്‍സ് നേടുമ്പോഴാണ്. ഈ പരമ്പരയില്‍ അവന് അത് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബൗളിങ്ങിലും മികച്ച കഴിവുള്ള താരമാണ് അവന്‍. കൂടാതെ, മികച്ച എട്ടാം നമ്പര്‍ ബാറ്ററായി മാറാന്‍ അവന് സാധിക്കും,’ ശുഭ്മന്‍ ഗില്‍ ശ്രീലങ്കന്‍ ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാനവ് സുതര്‍

ബൗളിങ് ഓള്‍റൗണ്ടറായ മാനവ് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. റെഡ് ബോളിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 6/33 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ബാറ്റിങ്ങില്‍ 28 റണ്‍സും താരം നേടി.

ഫസ്റ്റ് ക്ലാസില്‍ 32 മത്സരങ്ങളിലെ 58 ഇന്നിങ്‌സില്‍ നിന്ന് 147 വിക്കറ്റുകളാണ് താരം നേടിയത്. 52 ഇന്നിങ്‌സില്‍ നിന്ന് 1071 റണ്‍സും താരത്തിനുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Shubhman Gill Talking About Indian Bowling Allrounder Manav Suthar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ