ഐ.സി.സിയുടെ സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി സൂപ്പര്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് ഈ തകര്‍പ്പന്‍ നേട്ടം താരത്തെ തേടിയെത്തിയത്.
ഇത് അഞ്ചാം തവണയാണ് ഗില്‍ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കുന്നത്. ആദ്യമായാണ് ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം അഞ്ച് തവണ ഒരു താരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് മൂന്നുതവണ പുരസ്‌കാരം നേടാന്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമിന് സാധിച്ചിരുന്നു.
A record-breaking 5️⃣th ICC Player of the Month award 🌟 Captain @ShubmanGill stands alone at the top as the only men’s player to achieve this incredible feat 👏 #TeamIndia https://t.co/YM9aftZVa7
— BCCI (@BCCI) October 13, 2026
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഗില്‍ തുടങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 223 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കാനും ചരിത്രം കുറിക്കാനും സാധിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മറികടക്കുന്നതില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. 43.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആണ് ഗില്ലും കൂട്ടരും വിജയലക്ഷ്യം മറികടന്നത്.
അതേസമയം വനിതാ ക്രിക്കറ്റിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കിയത് ഇന്ത്യന്‍ താരം ഷഫാലി വര്‍മയാണ്. അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്.
Match-winning performances in #TeamIndia’s Asia Cup title and Asian Games Gold Medal winning campaigns 🏅 Vice-captain Shafali Verma @TheShafaliVerma wins her 2️⃣nd ICC Player of the Month award 🙌 https://t.co/me0UrDDTGb
— BCCI Women (@BCCIWomen) October 13, 2026
മൂന്ന് ഇന്നിങ്‌സില്‍ നിന്നും 188 റണ്‍സാണ് താരം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ 40 റണ്‍സ് നേടിയ ഷഫാലി ബംഗ്ലാദേശിനെതിരായ സെമിഫൈനലില്‍ 100* റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഫൈനലില്‍ ശ്രീലങ്കക്കെതിരെ 48 റണ്‍സും താരം സ്വന്തമാക്കി. താരത്തിന്റെ മികവിലാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയതും.
Content Highlight: Shubhman Gill And Shafali Verma Achieve Player Of The Month Award
