ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് ആവേശ വിജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എല്‍.എസ്.ജിയുടെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.
Job done in Lucknow! 🙌 pic.twitter.com/OYDpBoBp0m
— Punjab Kings (@PunjabKingsIPL) May 23, 2026
നാളെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്സ്.
His first came with us 🫶🏼🥹 pic.twitter.com/BYUY48IyUT
— Punjab Kings (@PunjabKingsIPL) May 23, 2026
പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ദ്ധ സെഞ്ച്വറിയും വിജയത്തില്‍ നിര്‍ണായകമായി. 39 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 69 റണ്‍സ് ആണ് പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കിയത്.
പഞ്ചാബ് ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം മത്സരത്തില്‍ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോര്‍ നേടിയത്. 44 പന്തില്‍ നിന്നും 72 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ആയുഷ് ബദോണി 18 പന്തില്‍ 43 റണ്‍സും നേടി മികച്ചു നിന്നു. 18 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 43 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുല്‍ സമദും ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് സമദ് നേടിയത്.
Content Highlight: Shreys iyer score century and Punjab Kings beat Lucknow super giants
