എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ നിന്ന് പോയ കപ്പല്‍ ലക്ഷദ്വീപിനടുത്ത് മുങ്ങി
എഡിറ്റര്‍
Wednesday 12th June 2013 7:24pm

lakshadweep

കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ കപ്പല്‍ മുങ്ങുന്നതായി റിപ്പോര്‍ട്ട്.  22 നാവികരുമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഏഷ്യന്‍ എക്‌സ്പ്രസ്സ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
Ads By Google

ലക്ഷദ്വീപിനടുത്ത് എത്തുന്നതിന് തൊട്ടു  മുമ്പാണ് കപ്പല്‍ അപകടത്തില്‍ പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കപ്പലില്‍ നാല് ഇന്ത്യക്കാരും, 18 മാലിദ്വീപ് സ്വദേശികളുമാണുണ്ടായിരുന്നത്.  കപ്പലിന്റെ അടിത്തട്ടില്‍ വിള്ളല്‍ കണ്ടപ്പോള്‍ തന്നെ നാവികര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചിരുന്നു.

ചരക്ക് കപ്പലായതിനാല്‍ ആളപായം കുറയാനിടയായെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് മാലിദ്വീപിലേക്ക് പോവുയായിരുന്നു കപ്പല്‍. തക്ക സമയത്ത് കോസ്റ്റ് ഗാര്‍ഡ് സംഭവ സ്ഥലതെത്തി ഏതാനും നാവികരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിനെ കൂടാതെ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കപ്പലായ വരുണയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

 

Advertisement