മലയാള സിനിമയിലേക്ക് ഏറ്റവുമധികം സസ്പെൻസ് ത്രില്ലേഴ്സ് തന്ന സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. 2007 ൽ സംവിധാനം ചെയ്ത ഡിറ്റക്ടീവായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ത്രില്ലറുകൾക്ക് പുറമെ ഫാമിലി-കോമഡി പ്രമേയമായ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും ത്രില്ലർ ഴോണറിലാണ് അദ്ദേഹം കൂടുതൽ തിളങ്ങിയത്. ദൃശ്യം ഫ്രാഞ്ചസിയിലൂടെയാണ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അദ്ദേഹം ശ്രദ്ധേയനായത്.
കിഷ്കിന്ധാകാണ്ഡത്തിന്റെ പേസ് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നിയെന്നും സിനിമയിൽ ഒരു സമയത്ത് ലാഗുണ്ടാവുമ്പോൾ പ്രൊഡ്യൂസേഴ്സ് അത് സമ്മതിക്കാറുണ്ടായിരുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. സിനിമക്ക് ലാഗ് വേണമെന്നാണ് ജീത്തു പറയുന്നത്. എസ്.എ.സി.മൂവി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.
‘മെമ്മറീസിൽ ഞാൻ ഫസ്റ്റ് ഹാഫിൽ ലാഗ് ഇട്ടിട്ടുണ്ട്. ദൃശ്യത്തിനകത്തും ലാഗുണ്ട്. ഒരു വേൾഡ് ബിൽഡ് ചെയ്യാനും ക്രിയേറ്റ് ചെയ്യാനും കുറച്ച് സമയം വേണം. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് എന്റെ സിനിമയിൽ കുറച്ച് ലാഗൊക്കെ കാണും. അത് ഒഴിവാക്കി പോകുമ്പോൾ അത് ശെരിയാവില്ലെന്നാണ് എന്റെ വിശ്വാസം.’ ജീത്തു പറഞ്ഞു.

ദൃശ്യം.Photos.Screen Grab/IMDb
മലയാളത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ പദ്മരാജനാണെന്നും അദ്ദേഹത്തിന്റെ സീസണെന്ന സിനിമയും ഈ തണുത്ത വെളുപ്പാൻ കാലത്തും തന്റെ ഫേവറൈറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചെറുപ്പത്തിൽ ഗൂസ് ബംപ്സ് തന്ന സിനിമയാണ് യവനിക. അതിലെ ക്യാരക്ടറൈസേഷൻസ് ഒക്കെ ഭയങ്കര സ്ട്രോങ്ങാണ്. എത്ര പേരെയും എത്രതരം സ്വഭാവക്കാരെയുമാണ് അതിൽ കാണിച്ചിരിക്കുന്നത്. ഉത്തരം വളരെ സാധാരണ നോർമൽ സിനിമ പോലെ പോയ് ഇങ്ങനെ ക്യൂരിയോസിറ്റി നിലനിർത്തുന്ന സിനിമയാണ്. എന്താണ് എങ്ങനെയായിരിക്കും എന്തിനായിരിക്കും ആ പെൺകുട്ടി ആത്മഹത്യ ചെയ്തത് അങ്ങനെ പോയിട്ട് അതിന്റെ ഒരു എൻഡിങ് ഉണ്ടല്ലോ നല്ല രീതിയിൽ അവരതിനെ കൊണ്ടുപോയി കണക്ട് ചെയ്തു.’ ജീത്തു പറഞ്ഞു.
ലൈഫ് ഓഫ് ജോസൂട്ടി, മൈ ബോസ്, നേര്, ഊഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനപ്പെട്ട സിനിമകൾ. കാർത്തിയെ നായകനാക്കി തമിഴിൽ തമ്പി എന്ന ചിത്രം അദ്ദേഹം ചെയ്തിരുന്നു. കൂടാതെ ഇമ്രാൻ ഹാഷ്മി, ഋഷി കപൂർ തുടങ്ങിയവരെ നായകന്മാരാക്കി ബോളിവുഡിൽ ദി ബോഡി എന്ന സിനിമയും അദ്ദേഹം ചെയ്തിട്ടുണ്ട്.
Content Highlight: Jeethu Joseph stated that there would be a bit of lag in his movies and expressed his belief that it would not work out well if they tried to avoid it and move forward.
